കുതിരാൻ തുരങ്കപാതയിൽ ഫയർ ആൻഡ് സേഫ്റ്റി അധികൃതർ സുരക്ഷാ പരിശോധന നടത്തുന്നു

കുതിരാൻ തുരങ്കം എന്ന് തുറക്കും?; ഫയർ ആൻഡ് സേഫ്റ്റി അന്തിമ പരിശോധന പൂർത്തിയാക്കി

തൃശൂർ: മണ്ണുത്തി കുതിരാൻ തുരങ്കപാതയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം അന്തിമ പരിശോധന പൂർത്തിയാക്കി. തുരങ്കം ആഗസ്റ്റിൽ തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായാണ് ജില്ല ഫയർ ഓഫിസറുടെ നേതൃത്വത്തിൽ തുരങ്കത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമഘട്ട പരിശോധന നടത്തിയത്. വ്യാഴാഴ്ച സർട്ടിഫിക്കറ്റ് നൽകുമെന്ന് ജില്ല ഫയർ ഓഫിസർ അറിയിച്ചു.

തുരങ്കപാതയിലെ ഫയർ സിസ്റ്റത്തിന്‍റെ പ്രവർത്തനം തൃപ്തികരമാണെന്ന് ഫയർ ഓഫിസർ അറിയിച്ചു. ഓരോ 50 മീറ്റർ ഇടവിട്ട് തുരങ്ക പാതയിൽ ഫയർ ഹൈഡ്രന്‍റ് പോയിന്‍റുകൾ സ്ഥാപിച്ചു. ഒരു ഡീസൽ പമ്പും രണ്ട് ഇലക്ട്രിക്കൽ പമ്പുകളും ഇവിടെയുണ്ട്. ഇത് ഉപയോഗിച്ചാണ് ശക്തമായി വെള്ളം പമ്പ് ചെയ്ത് സുരക്ഷാ പരിശോധന നടത്തിയത്.

രണ്ട് ലക്ഷം ലിറ്ററിന്‍റെ വെള്ള ടാങ്ക് തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അപകടമുണ്ടായാൽ അഗ്നിരക്ഷാസേന വരുന്നതിന് മുൻപ് തന്നെ സുരക്ഷാ പ്രവർത്തനങ്ങൾ തുരങ്കത്തിൽ നടത്താൻ കഴിയും. തുരങ്ക പാതയുടെ പലസ്ഥലങ്ങളിലും ഹോസ് റീലുകൾ സ്ഥാപിച്ചു കഴിഞ്ഞു.

തങ്ങൾ നിർദേശിച്ച എല്ലാ സുരക്ഷ മാനദണ്ഡങ്ങളും തുരങ്ക നിർമാണ കമ്പനി പൂർത്തിയാക്കിയതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം അറിയിച്ചു. 

പാലക്കാട് ഫയർ ആൻഡ് റസ്ക്യൂ ഡിവിഷൻ ഓഫിസർ സുജിത് കുമാർ, ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കർ, തൃശൂർ ഫയർ സ്റ്റേഷൻ ഓഫിസർ വിജയ് കൃഷ്ണ, അസി. സ്റ്റേഷൻ ഓഫിസർ രഘുനാഥൻ നായർ എന്നിവർ ചേർന്നാണ് അവസാനഘട്ട പരിശോധന നടത്തിയത്.

Tags:    
News Summary - Fire and Safety final inspection completed in Kuthiran tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.