കഞ്ചിക്കോട് വൻ തീപിടിത്തം; ടർപൈന്‍റൻ ബോട്ടിലിങ് പ്ലാന്‍റ് കത്തി നശിച്ചു

കഞ്ചിക്കോട്: കഞ്ചിക്കോട് വ്യവസായ മേഖലയിൽ വൻ തീപിടിത്തം. വ്യാഴാഴ്ച ക്ലിയർ ലേക് എന്ന ടർപ​ൈൻറൻ ബോട്ടിലിങ് പ്ലാൻ റിലുണ്ടായ തീപിടിത്തത്തിൽ കമ്പനി പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്​ടമുണ്ട്​. സാരമായി പൊള്ളലേറ്റ പ്ലാൻറ ്​ ജീവനക്കാരി പാറ സ്വദേശി അരുണയെ (35) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുണ്ടായിരുന് ന മിനിവാനും കത്തിനശിച്ചു. രാവിലെ 11ഓടെയാണ് സംഭവം. എവിടെനിന്നാണ് തീ പടർന്നതെന്നും കാരണമെന്താ​െണന്നും വ്യക്തമായ ിട്ടില്ലെന്ന്​ അധികൃതർ പറഞ്ഞു.

പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്​നിശമന സേനയുടെ അഞ്ച ് യൂനിറ്റുകൾ അഞ്ച് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രക്ഷാപ്രവർത്തനത്തിനിടെ കഞ്ചിക്കോട് അഗ്​നിശമന സേനയിലെ ലീഡിങ് ഫയർമാൻ ബെന്നി കെ. ആൻഡ്രൂസ്, ഫയർമാൻ നവാസ് ബാബു എന്നിവർക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി ഇവരെ ഡിസ്ചാർജ് ചെയ്തു.
സംഭവസമയം അഞ്ച് സ്ത്രീ തൊഴിലാളികളാണ് ജോലിക്കുണ്ടായിരുന്നത്. പെയിൻറ് നിർമാണത്തിനുപയോഗിക്കുന്ന ടർപ​​ൈൻറൻ പ്ലാസ്​റ്റിക്​ ബോട്ടിലുകളിലാക്കി ഫാക്ടറികൾക്ക് എത്തിക്കുന്നത് ഇവിടെനിന്നാണ്. 40,000 ലിറ്റർ ടർ​പ​ൈൻറൻ ഇവിടെ സൂക്ഷിച്ചിരുന്നു. സമീപത്തുള്ള സ്ഥാപനങ്ങളിലേക്ക് തീ പടരാനുള്ള സാധ്യത ആശങ്കക്കിടയാക്കി.

പാലക്കാട് ഡിവൈ.എസ്.പി വിജയകുമാർ, വാളയാർ എസ്.ഐ മണികണ്ഠൻ, കസബ എസ്.ഐ റിൻസ് തോമസ്, കഞ്ചിക്കോട് അഗ്​നിശമന വിഭാഗം ഉദ്യോഗസ്ഥരായ സ്​റ്റേഷൻ ഇൻ ചാർജ് എൻ.കെ. ഷാജി, അസി. സ്​റ്റേഷൻ ചാർജ് എ.കെ. ഗോവിന്ദൻ കുട്ടി, ലീഡിങ് ഫയർമാൻ ബെന്നി കെ. ആൻഡ്രൂസ്, ഡ്രൈവർ കുര്യാക്കോസ്, പ്രദീപ്, തുളസിദാസ്, നവാസ് ബാബു, വിജീഷ്, മനുധരൻ, രാജൻ, ബാലകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഫാക്ടറിയുടെ പ്രവർത്തനം നിരോധിച്ചു
പാലക്കാട്: തീപിടിത്തത്തെ തുടർന്ന് ക്ലിയർ ലേക് ഫാക്ടറി പ്രവർത്തനം നിരോധിച്ച് ഫാക്ടറീസ്​ ആൻഡ് ബോയിലേഴ്സ്​ വകുപ്പ് ഉത്തരവിട്ടു. നോർത്ത് അഡീഷനൽ ഫാക്ടറി ഇൻസ്​പെക്ടർ ജി. സുധയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഫാക്ടറി പൂർണമായും കത്തിനശിച്ചതായി ബോധ്യപ്പെട്ടു. ബാരലിൽനിന്ന്​ കുപ്പിയിലേക്ക് ടർപ​ൈൻറൻ നിറക്കുമ്പോൾ തൊഴിലാളിയുടെ വസ്​ത്രത്തിൽ തീ പടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കമ്പനി പ്രവർത്തിച്ചത് മുൻകരുതലില്ലാതെ
കഞ്ചിക്കോട്: അപകട സാധ്യത ഏറെയുള്ള ടർപ​ൈൻറൻ കമ്പനി ഇത്രയും കാലം പ്രവർത്തിച്ചത് സുരക്ഷ മുൻകരുതലില്ലാതെ. പെട്ടെന്ന് തീപിടിക്കുന്ന രാസപദാർഥമാണ് ടർപൻ. തീപിടിത്തം തടയുന്നതിനുള്ള മുൻകരുതൽ ഫാക്ടറിയിലുണ്ടായിരുന്നില്ല. ധാരാളം രാസപദാർഥങ്ങൾ ഫാക്ടറിക്കുള്ളിലും പുറത്തും ക്രമീകരണങ്ങളില്ലാതെ സൂക്ഷിച്ചിരുന്നു. പരിശോധനക്ക്​ അധികൃതരെത്തുമ്പോൾ ഗേറ്റ് അകത്തുനിന്ന് പൂട്ടിയിടുന്നതിനാൽ ഉള്ളിൽ കയറാൻ സാധിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തെ രണ്ട് പ്രാവശ്യം ഇവിടെ തീപിടിത്തമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.

Tags:    
News Summary - Fire blazing at Kanjikode Industial area- Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.