പത്താം ക്ലാസ് വിദ്യാർഥിനി തീകൊളുത്തി മരിച്ചു

തിരുവല്ല: പത്താം ക്ലാസ് വിദ്യാർഥിനി കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ചു. മീന്തലക്കര തെങ്ങനാംകുളത്ത് അജിയുടെ മകൾ അഭിരാമിയാണ്​ (15) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. നിക്കോൾസൺ സ്കൂളിലെ വിദ്യാർഥിനിയാണ്.

തിങ്കളാഴ്​ച വിദ്യാർഥി സമരത്തെത്തുടർന്ന് അവധിയായിരു​െന്നങ്കിലും സ്​പെഷൽ ക്ലാസിനായി  പോകാൻ വസ്​ത്രം മാറാൻ അഭിരാമി മുറിയിൽ കയറിയതിനുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. തിരുവല്ലയിൽനിന്ന് അഗ്​നിശമനസേന വിഭാഗമെത്തിയാണ് തീയണച്ചത്. ആശുപത്രിയിൽ എത്തിക്കുംമുമ്പ്​ മരിച്ചു. പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​​ പ്രകാരം ആത്​മഹത്യയാണെന്ന്​ പൊലീസ്​ പറഞ്ഞു.

കുട്ടിയുടെ ശരീരത്തിൽ മണ്ണെണ്ണയുടെ അംശം കണ്ടെത്തി. ആത്​മഹത്യക്കുറിപ്പും കിട്ടിയതായി ഡിവൈ.എസ്പി ആർ. ചന്ദ്രശേഖരപിള്ള പറഞ്ഞു. സുധയാണ് മാതാവ്. എസ്.സി.എസ് സ്കൂൾ വിദ്യാർഥി അഭിജിത്താണ് സഹോദരൻ. സംസ്കാരം ചൊവ്വാഴ്​ച രണ്ടിന് പാമല ഡിവൈൻ വെർഷിപ് സ​െൻറർ സെമിത്തേരിയിൽ.

Tags:    
News Summary - Fire killed 10th class student in Tiruvalla- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.