കൊട്ടാരക്കര ചന്തയിൽ വൻ തീപിടിത്തം

കൊട്ടാരക്കര: വെള്ളിയാഴ്ച പുലര്‍ച്ചെ കൊട്ടാരക്കര ചന്തയിലുണ്ടായ തീപിടിത്തത്തില്‍ 21 കടകള്‍ കത്തിനശിച്ചു. സംഭവ ത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ല.

പുലര്‍ച്ചെ മൂന്നു മണിയോടെ യാത്രക്കാരാണ് ചന്തയില്‍ തീ പടരുന്നത് കണ്ടത്. തുണിക്കടയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ്​ പ്രാഥമിക വിവരം. ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മൂന്നു മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    
News Summary - Fire in Kottarakkara - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.