പത്​മനാഭസ്വാമി ക്ഷേത്രത്തിന്​ സമീപം വൻ തീപിടിത്തം

തിരുവനന്തപുരം: പത്​മനാഭ സ്വാമി ക്ഷേത്രത്തി​​െൻറ വടക്കേ നടക്ക്​ സമീപം വൻ തീപിടിത്തം.  വടക്കേ നടക്ക്​ സമീപത്തുള്ള പോസ്​റ്റ്​ ഒാഫീസും​ ഗോഡൗണും തീപിടിത്തത്തിൽ  കത്തിനശിച്ചു. പുലർച്ചെ നാലുമണിക്കാണ്​ സംഭവമുണ്ടായത്. ഫയർ ഫോഴ്​സ്​ സ്ഥലത്തെത്തി തീയണച്ചു. രക്ഷാപ്രവർത്തനത്തിനിടെ രണ്ട്​ ഫയർഫോഴ്​സ്​ ജീവനക്കാർക്ക്​ നിസാര പരിക്കേറ്റു. ചപ്പ്​ ചവറുകളിൽ നിന്ന്​​ തീപടർന്നെന്നാണ്​ പ്രാഥമിക നിഗമനം. തീപിടിത്തത്തെ കുറിച്ച്​ അന്വേഷണം നടത്തുമെന്ന്​ ദേവസ്വം മന്ത്രി കടകം പള്ളി സു​രേന്ദ്രൻ പറഞ്ഞു. റവന്യു വകുപ്പായിരിക്കും അന്വേഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - fire near the padmanaba swamy temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.