തിരുവനന്തപുരം: മൺവിള വ്യവസായ എസ്േറ്ററ്റിനുള്ളിൽ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിെൻറ നിർമാണ യൂനിറ്റിലുണ്ടായ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് അഗ്നിശമന സേന അറിയിച്ചു. പൊലീസും അഗ്നിശമന സേനയും സംയുക്തമായിട്ടായിരിക്കും അന്വേഷണം നടത്തുക. തീപൂർണമായി അണഞ്ഞശേഷം കെട്ടിടം ഫൊറൻസിക് സംഘം പരിശോധിക്കും.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യൂണിറ്റിലെ ഒരു നിലയിൽ കഴിഞ്ഞ ദിവസം ഷോർട് സർക്യൂട്ട് മൂലം ചെറുതായി തീപിടിച്ചിരുന്നു. അത് ഉടൻ അണക്കുകയും ചെയ്തു. നിലവിൽ അതിെൻറ താഴെ നിലയിൽ നിന്നാണ് തീ പടർന്ന്. അത് പെെട്ടന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
12 മണിക്കൂർ ശ്രമത്തിെനാടുവിൽ തീ അണക്കാൻ അഗ്നിശമന സേനക്കായി. എന്നാലും ചിലയിടങ്ങളിൽ ഇപ്പോഴും െചറു രീതിയിൽ തീ കത്തുന്നുണ്ട്. കെട്ടിടത്തിെൻറ പലഭാഗങ്ങളും കത്തിനശിച്ച് തൂണുകൾക്കും ചുമരുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിനകത്തു കടന്ന് പരിശോധിക്കുന്നതിന് ഇത് തടസമാകുെമന്ന് കണ്ട് കൂടുതൽ ബലക്ഷയമുള്ള ഭാഗങ്ങൾ അഗ്നിശമന സേന പൊളിച്ചുമാറ്റി.
തീപിടിത്തത്തെ തുടർന്ന് വിഷപ്പുക ശ്വസിച്ച് രണ്ടുപേർ ആശുപത്രിയിലായ സംഭവത്തിെൻറ പശ്ചാത്തലത്തിൽ കെട്ടിടത്തിെൻറ രണ്ടു കിലോ മീറ്റർ ചുറ്റളവിൽ സ്കൂളകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഫാക്ടറി തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സമീപ പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായങ്ങളൊന്നും സംഭവിച്ചിട്ടില്ല. നാലു നിലകെട്ടിടം പൂർണമായി കത്തിനശിച്ചതിനാൽ കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.