വെഞ്ഞാറമൂട്: കിണറ്റില്‍ കുടുങ്ങിയ ആളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ആലുന്തറ നാഗരുവിള വിട്ടില്‍ സുമേഷ്(48) ആണ് കിണറ്റില്‍ കുടുങ്ങിപ്പോയത്.
ആലുന്തറ തന്നെയുള്ള ഒരു സ്വകാര്യവ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ കോരി മുകളിലേക്ക് തൊട്ടിയിലാക്കി കയറ്റിവിട്ട മണ്ണും ചളിയും കപ്പി കെട്ടിയിരുന്ന ഇരുമ്പ് പൈപ്പ് പൊട്ടി കിണറ്റിനുള്ളിലേക്ക് തന്നെ വീഴുകയും സുമേഷിെൻറ ദേഹത്ത് വീണ് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ കരക്ക് കയറാന്‍ കഴിയാത്ത അവസ്ഥയുമുണ്ടാവുകയും വീട്ടുകാര്‍ വെഞ്ഞാറമൂട് അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ എത്തി സുമേഷിനെ കരക്ക് കയറ്റി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 5.30 നായിരുന്നു സംഭവം.
അസിസ്റ്റൻറ്് സ്റ്റേഷന് ഓഫിസര്‍മാരായ എ. നസീര്‍, ജെ. രാജേന്ദ്രന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആൻഡ് െറസ്ക്യൂ ഓഫിസര്‍മാരായ ബിജേഷ്, രഞ്ജിത്, അബ്ബാസി, സനില്‍ കുമാര്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.