ബാലുശ്ശേരി: കാണികളെ മുൾമുനയിലാക്കി ഫയർഫോഴ്സ് മോക്ഡ്രിൽ. വ്യാഴാഴ്ച വൈകീട്ട് ബാലുശ്ശേരി ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന ഫയർഫോഴ്സ് മോക്ഡ്രില്ലിലെ പ്രകടനങ്ങളാണ് കാണികളെ ഏറെനേരം ആകാംക്ഷയുടെ മുൾമുനയിലാക്കിയത്. അഗ്നിസുരക്ഷ ബോധവത്കരണത്തിെൻറ ഭാഗമായി നരിക്കുനി ഫയർഫോഴ്സ് യൂനിറ്റിെൻറ ആഭിമുഖ്യത്തിലായിരുന്നു അരങ്ങേറിയത്.
ബസ്സ്റ്റാൻഡ് കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ ആളെ ചെയർനോട്ട് ഉപയോഗിച്ച് താഴെയിറക്കുന്നതും തീയും പുകയും നിറഞ്ഞ മുറിയിൽ അകപ്പെട്ടയാളെ ബി.എ സെറ്റ് ധരിച്ച് മുറിക്കുള്ളിൽ പ്രവേശിച്ച് രക്ഷാപ്രവർത്തകൻ പുറത്തെടുക്കുന്നതും ശ്വാസമടക്കിപ്പിടിച്ചുകൊണ്ടാണ് നാട്ടുകാർ കണ്ടത്. തുടർന്നുനടന്ന പരിപാടിയിൽ സ്റ്റേഷൻ ഓഫിസർ വി.വി. റോബിൻ വർഗീസ് അഗ്നിസുരക്ഷയെ സംബന്ധിച്ചും മോക്ഡ്രില്ലിനെ കുറിച്ചും സംസാരിച്ചു. അഗ്നിസുരക്ഷ ബോധവത്കരണത്തിെൻറ ആവശ്യകതയെ കുറിച്ച് ഫയർ റെസ്ക്യൂ ഓഫിസർ ദ്വിലീപ് കണ്ടോത്തും ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷയെ കുറിച്ചും സി.പി.ആർ നെപ്പറ്റിയും റെസ്ക്യം ഓഫിസർ ടി. സനൂപും ക്ലാസെടുത്തു.
പി.കെ. നിധീഷ് അഗ്നിശമന യന്ത്രസാമഗ്രഹികൾ പൊതുജനങ്ങളെ പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. അസി. സ്റ്റേഷൻ ഓഫിസർ എ.കെ. അബ്ദുൽ നാസർ, ദ്വിലീപ് കണ്ടോത്ത്, സി.കെ. പ്രേംജിത്ത്, ഹോംഗാർഡുമാരായ രാജേഷ്, കെ.കെ. രാജൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ അതുൽ, അർജുൻ, രജീഷ്, ജിതിൻ ബാബു, ശ്യാംരാജ്, സിനുരാജ്, രമേശ്, ഷംസുദ്ദീൻ, ടി.കെ. ബിജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.