തിരുവനന്തപുരം: മേയ് 20 മുതൽ ജൂൺ അഞ്ചുവരെ നീളുന്ന വിവിധ പരിപാടികളുമായി പിണറായി വിജയൻ സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്നു. കൊച്ചി മെട്രോ നാടിന് സമർപ്പിക്കുന്നതുൾെപ്പടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പട്ടയമേളയും സംഘടിപ്പിക്കും.
മേയ് 25ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികളുടെ ഒൗദ്യോഗിക ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് 1000 മണ്‍ചെരാതുകള്‍ തെളിക്കും. നെയ്യാറില്‍നിന്ന് അരുവിക്കര വെള്ളമെത്തിക്കാന്‍ പ്രവര്‍ത്തിച്ച ജലഅതോറിറ്റി ജീവനക്കാരെ ചടങ്ങില്‍ ആദരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
20ന് വൈകീട്ട് അഞ്ചിന് പത്തനംതിട്ട റാന്നിയില്‍ സിവില്‍ സ്റ്റേഷന് മന്ദിരത്തിെൻറ ഉദ്ഘാടനം നിർവഹിക്കും. 23ന് വൈകീട്ട് അഞ്ചിന് കൊല്ലം പുനലൂരില്‍ ലൈഫ് മിഷെൻറ ഭാഗമായി നിര്‍മിക്കുന്ന ഫ്ലാറ്റുകളുടെ തറക്കല്ലിടല്‍. 27ന് രാവിലെ 11ന് കൊല്ലത്ത് ‘മേത്സ്യാത്സവം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 10ന് തൃശൂരില്‍ ‘ഓപറേഷന് ഒളിമ്പ്യ’ പദ്ധതിയുടെ ഉദ്ഘാടനം. രാവിലെ 11ന് തൃശൂര്‍ ലളിതകലാ അക്കാദമി ഹാളില്‍ ചിത്രകലാപ്രദര്‍ശനവും കരകൗശല മേളയും സംഘടിപ്പിക്കും. 29ന് രാവിലെ എട്ടിന് ആറന്മുളയില് വരട്ടാര്‍ പുനരുജ്ജീവന പദ്ധതി ഉദ്ഘാടനം നടക്കും.
31ന് വൈകീട്ട് അഞ്ചിന് വര്‍ക്കലയില്‍ സെൻറര്‍ ഫോര്‍ പെര്‍ഫോമിങ് ആര്ട്സിെൻറ ഉദ്ഘാടനം ടൂറിസം മന്ത്രി നിര്‍വഹിക്കും. ജൂണ്‍ ഒന്നിന് രാവിലെ 10ന് വയനാട് മുള്ളംകൊല്ലിയില്‍ പുല്‍പ്പള്ളി നീര്‍ത്തടാധിഷ്ഠിത പദ്ധതി ‘സുജലം സുലഭം’ കൃഷിമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് വിഴിഞ്ഞം തുറമുഖം ബര്‍ത്ത് പൈലിങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രണ്ടാംതീയതി വൈകീട്ട് മൂന്നിന് ‘അഴിമതിരഹിത ഭരണം, ഭരണ നവീകരണം’ സെമിനാര്‍ വി.ജെ.ടി ഹാളില്‍ വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും.
ജൂണ്‍ രണ്ടിന് രാവിലെ 10ന് കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വിഡിയോ പാര്‍ക്കില്‍ ഫിലിം ആര്ക്കൈവ്സിെൻറ തറക്കല്ലിടല്‍ മന്ത്രി എ.കെ. ബാലന് നിര്‍വഹിക്കും. ജൂൺ മൂന്നിന് രാവിലെ 10ന് വയനാട്ടില്‍ ‘ആദിവാസി ഗോത്രബന്ധു’ എന്ന ഗോത്ര ഭാഷാധ്യാപക നിയമന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.