രാജ്യത്തെ ആദ്യ സമ്പൂർണ ഭക്ഷ്യസുരക്ഷ  രജിസ്​ട്രേഷൻ ജില്ലയാവാനൊരുങ്ങി കൊല്ലം

കൊ​ല്ലം: രാ​ജ്യ​ത്തെ ആ​ദ്യ സ​മ്പൂ​ർ​ണ ഭ​ക്ഷ്യ​സു​ര​ക്ഷ ര​ജി​സ്​​ട്രേ​ഷ​ൻ ജി​ല്ല​യാ​വാ​ൻ കൊ​ല്ലം ത​യാ​റെ​ടു​ക്കു​ന്നു. കേ​ന്ദ്ര ര​ജി​സ്​​ട്രേ​ഷ​ൻ സെ​ർ​വ​റി​ൽ സാ​േ​ങ്ക​തി​ത ത​ട​സ്സ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ൽ ഫെ​ബ്രു​വ​രി​യി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. ഭ​ക്ഷ​ണ വി​പ​ണ​ന-​വി​ത​ര​ണ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ 25000ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ളെ​യും വ്യ​ക്​​തി​ക​ളെ​യും ര​ജി​സ്​​ട്രേ​ഷ​ൻ എ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പും ഉ​ദ്യോ​ഗ​സ്ഥ​രും. 
ജി​ല്ല​യി​ൽ ഇ​തു​വ​രെ 20000ത്തി​ന​ടു​ത്ത്​ സ്​​ഥാ​പ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യാ​ണ്​ അ​റി​യു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ അ​ടു​ത്ത​കാ​ല​ത്ത്​ ന​ട​ത്തി​യ ര​ജി​സ്​​ട്രേ​ഷ​ൻ, ലൈ​സ​ൻ​സ്​ മേ​ള​യി​ൽ മാ​ത്രം 10000ത്തി​ന​ടു​ത്ത്​ പു​തി​യ അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. ഇ​നി​യും കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ അ​ക്ഷ​യ​യു​മാ​യി ചേ​ർ​ന്ന്​ ര​ജി​സ്​​ട്രേ​ഷ​ൻ-​ലൈ​സ​ൻ​സ്​ മേ​ള​ക​ൾ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം.

ഭക്ഷ്യസുരക്ഷ നിയമത്തി​​െൻറ പരിധിയിൽ വരുന്ന എല്ലാ വ്യാപാരികളെയും വ്യക്തികളെയും ഇൗമാസം അവസാനത്തോടെ രജിസ്ട്രേഷനോ ലൈസൻസോ ഉള്ളവരാക്കിമാറ്റും. ആഹാരസാധനങ്ങൾ കൈകാര്യംചെയ്യുന്ന എല്ലാവർക്കും രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധമാക്കും. കൊല്ലം ജില്ലയിലെ മുഴുവൻ തട്ടുകടകളും കണ്ടെത്തുന്നതിന് രാത്രികാല സ്ക്വാഡുകളുടെ പ്രവർത്തനം ഉൗർജിതമാക്കും. തട്ടുകട, ഹോട്ടൽ, ബേക്കറി, മെഡിക്കൽ സ്റ്റോറുകൾ, ഉച്ചഭക്ഷണ വിതരണമുള്ള സ്കൂളുകൾ, ഒാഡിറ്റോറിയങ്ങൾ, പാചകക്കാർ, കാറ്ററിങ് സർവിസുകാർ, ക്ഷേത്രങ്ങളിലെ അന്നദാന മണ്ഡപങ്ങൾ തുടങ്ങി ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരെല്ലാം രജിസ്ട്രേഷൻ പരിധിയിൽവരും. സ്കൂളുകളിലെ പാചകത്തൊഴിലാളികളും രജിസ്ട്രേഷൻ എടുക്കണം.

ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള ലൈസൻസോ രജിസ്ട്രേഷനോ എടുക്കാത്തവർക്ക് ആറുമാസം തടവും രണ്ടുമുതൽ അഞ്ചുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. വാർഷിക വരുമാനം 12 ലക്ഷം കടന്നാൽ ലൈസൻസ് നിർബന്ധമാണ്. നിലവിൽ സമ്പൂർണ രജിസ്ട്രേഷൻ പദ്ധതിക്ക് തടസ്സമായി നിൽക്കുന്നത് സെർവർ തകരാറാണ്. മേളകളിൽ രജിസ്ട്രേഷൻ നടത്തിയ നിരവധിപേർക്ക് സെർവർ തകരാർ കാരണം സർട്ടിഫിക്കറ്റ് നൽകാനാകുന്നില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പറയുന്നു. 

Tags:    
News Summary - first food security registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.