കന്നിവോട്ട്​ 57ാം വയസ്സിൽ

ചെ​ങ്ങ​ന്നൂ​ർ: 57ാം വ​യ​സ്സി​ൽ പ​ഞ്ചാ​യ​ത്ത് ക​ന്നി​വോ​ട്ട​റാ​യി ര​മേ​ശ് പി. ​പ​ണി​ക്ക​ർ. 19ാം വ​യ​സ്സി​ൽ തൊ​ഴി​ൽ​തേ​ടി മും​ബൈ​യി​ലും തു​ട​ർ​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ജോ​ലി​ചെ​യ്ത് 57ാം വ​യ​സ്സി​ൽ ജ​ന്മ​നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷ​മാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ത്ത​ത്. മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ ഹോ​മി​യോ ആ​ശു​പ​ത്രി 16ാം വാ​ർ​ഡി​ൽ ച​ക്ക​നാ​ട്ട് നീ​ലാം​ബ​രി​യി​ൽ ര​മേ​ശ് പി. ​പ​ണി​ക്ക​ർ അ​വ​ധി​ക്ക്​ ര​ണ്ടു​വ​ർ​ഷം കൂ​ടു​മ്പോ​ൾ നാ​ട്ടി​ലെ​ത്തു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​പോ​ലും നാ​ളി​തു​വ​രെ ഏ​തെ​ങ്കി​ലും ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്​ അ​വ​സ​ര​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചൂ​ടും ചൂ​രും നേ​രി​ൽ ക​ണ്ടി​ട്ടി​ല്ല.

'82ൽ ​ആ​രം​ഭി​ച്ച യാ​ത്ര പ​ര്യ​വ​സാ​നി​ച്ച​ത് 2019 മേ​യി​ലാ​ണ്. '83ൽ ​ഷാ​ർ​ജ, '87ൽ ​സൗ​ദി, തി​രി​കെ മും​െ​ബെ​യി​ൽ ഒ​രു​വ​ർ​ഷം. '87ൽ ​സൗ​ദി, '90ൽ ​ഒ​മാ​നി​ൽ തു​ട​ങ്ങി​യ തൊ​ഴി​ൽ ജീ​വി​ത​യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്. നാ​ട്ടി​ലെ​ത്തി കു​ടും​ബ ജീ​വി​ത​വും വ​ട​ക്കേ വ​ഴി 830ാം ന​മ്പ​ർ കൊ​റ്റാ​ർ​കാ​വ് എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗം ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി, കു​ടും​ബ​ക്ഷേ​ത്ര​മാ​യ ക​ളി​യ്ക്ക​ൽ വ​ല്യ​ച്ഛ​ൻ ഭ​ദ്രാ​ഭ​ഗ​വ​തി ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യും മു​ന്നോ​ട്ടു​പോ​കു​ന്നു. ഒ​രു​രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യോ​ടും ആ​ഭി​മു​ഖ്യ​മി​ല്ല.

Tags:    
News Summary - First vote at the age of 57

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.