കന്നിവോട്ട് 57ാം വയസ്സിൽ
text_fieldsചെങ്ങന്നൂർ: 57ാം വയസ്സിൽ പഞ്ചായത്ത് കന്നിവോട്ടറായി രമേശ് പി. പണിക്കർ. 19ാം വയസ്സിൽ തൊഴിൽതേടി മുംബൈയിലും തുടർന്ന് ഗൾഫ് രാജ്യങ്ങളിലും ജോലിചെയ്ത് 57ാം വയസ്സിൽ ജന്മനാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. മാന്നാർ കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ ചക്കനാട്ട് നീലാംബരിയിൽ രമേശ് പി. പണിക്കർ അവധിക്ക് രണ്ടുവർഷം കൂടുമ്പോൾ നാട്ടിലെത്തുന്ന സന്ദർഭങ്ങളിൽപോലും നാളിതുവരെ ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് അവസരത്തിലെ പ്രവർത്തനങ്ങളുടെ ചൂടും ചൂരും നേരിൽ കണ്ടിട്ടില്ല.
'82ൽ ആരംഭിച്ച യാത്ര പര്യവസാനിച്ചത് 2019 മേയിലാണ്. '83ൽ ഷാർജ, '87ൽ സൗദി, തിരികെ മുംെബെയിൽ ഒരുവർഷം. '87ൽ സൗദി, '90ൽ ഒമാനിൽ തുടങ്ങിയ തൊഴിൽ ജീവിതയാത്ര അവസാനിപ്പിക്കുന്നത് കഴിഞ്ഞ വർഷമാണ്. നാട്ടിലെത്തി കുടുംബ ജീവിതവും വടക്കേ വഴി 830ാം നമ്പർ കൊറ്റാർകാവ് എൻ.എസ്.എസ് കരയോഗം ജോയൻറ് സെക്രട്ടറി, കുടുംബക്ഷേത്രമായ കളിയ്ക്കൽ വല്യച്ഛൻ ഭദ്രാഭഗവതി ഭരണസമിതിയുടെ പ്രവർത്തനങ്ങളുമായും മുന്നോട്ടുപോകുന്നു. ഒരുരാഷ്ട്രീയ പാർട്ടിയോടും ആഭിമുഖ്യമില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.