പൊന്നാനി: ജല അതോറിറ്റി പൈപ്പ് ലൈനിലൂടെ ജീവനുള്ള മത്സ്യം ലഭിച്ചതിന്റെ അമ്പരപ്പിലാണ് ഈശ്വരമംഗലം ചെറുനിലം കോളനിയിലുള്ളവർ. തീരദേശത്ത് കടുത്ത പകർച്ചവാധി ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് ജല അതോറിറ്റിയുടെ കെടുകാര്യസ്ഥത. വിവിധ ഘട്ടങ്ങളിലായുള്ള ശുദ്ധീകരണ പ്രക്രിയ കഴിഞ്ഞെത്തിയ ജലത്തിലാണ് മത്സ്യം പെട്ടത്. ഇതോടെ നരിപ്പറമ്പ് പമ്പ് ഹൗസിലെ ശുദ്ധീകരണം സംബന്ധിച്ച് കടുത്ത ആശങ്ക ഉയർന്നിരിക്കുകയാണ്.
കോടികൾ ചെലവഴിച്ചാണ് നരിപ്പറമ്പിൽ പുതിയ ജല ശുദ്ധീകരണ ശാല നിർമിച്ചിരിക്കുന്നത്. സംഭവത്തിൽ ജല അതോറിറ്റിക്ക് വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. പൈപ്പിലൂടെ കലക്കു വെള്ളം ലഭിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. ഭാരതപ്പുഴയിൽ നിന്ന് നേരിട്ട് ശുദ്ധജലം പമ്പ് ചെയ്യുന്ന അതേ അവസ്ഥയാണ് ഇപ്പോഴുമുള്ളതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.