കൊച്ചി: മൽസ്യമേഖല പ്രതിസന്ധിയിൽ സർക്കാർ അഭിയന്തിരമായി ഇടപെടണമെന്ന് മൽസ്യത്തൊഴിലാളി സംസ്ഥാന പ്രസിഡന്റ് ഐക്യവേദി. കേരളത്തിലെ മത്സ്യമേഖലയുടെ പ്രതിസന്ധി ഒരു തുടർക്കഥയായിരിക്കുകയാണ്. 2003 -ലാരംഭിച്ച ചൂടും വരൾച്ചയും ഈ വർഷവും തുടരുകയാണ്. ആഗോളലേപനം, എൽനീനോ, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ തുടങ്ങിയ പ്രതിഭാസങ്ങൾ മൂലം ഈ വർഷം ഫെബ്രുവരിയിലാരംഭിച്ച മത്സ്യവരൾച്ചമുലവും മുഴുവൻ വള്ളങ്ങളും കെട്ടിയിരുകയുണ്ടായി. കാലവർഷവും, ട്രോളിങ് നിരോധനവും മൂലമുണ്ടായ ആനുകൂല്യങ്ങളും ലഭ്യമായിട്ടില്ല. ട്രോളിങ് നിരോധനകാലത്ത് പരമ്പരാഗത മേഖലക്ക് ലഭിച്ച ചെമ്മീനിന നാമമാത്രമായ വിലയാണ് ലഭിച്ചത്.
മത്തിയുടെ ദൗർലഭ്യം മുഖം റീടെയിൽ മേഖലയിൽ 300-350 രൂപയാണ് അതിന്റെ വിലയും 40-50 പേർ പണിയെടുക്കുന്ന 450 ഇൻ ബോർഡ് വള്ളങ്ങളിലും, 2000 പേർ പണിയെടുക്കുന്ന പൊന്തു വള്ളങ്ങളി ലും, 9800 റിങ് വലകളുപയോഗിക്കുന്ന വളളങ്ങളിലുമായി ഒരു ലക്ഷത്തിലധികം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കേരളത്തിലുണ്ട്. മക്കളെ പോറ്റിവളർത്തുന്ന മത്സ്യമെന്നറിയപ്പെടുന്ന ഉപരിതലമത്സ്യമായ മത്തിയുടെ ലഭ്യതക്കുറവ് മേഖലയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
കേരളത്തിൽ 3800 ട്രോൾ ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. കൊല്ല ത്തുനിന്നും പ്രവർത്തിക്കുന്ന 50 ലധികം ട്രോൾ ബോട്ടുകൾക്ക് ഏഴ് ദിവസത്തിലധികം പുറംകടലിൽ പ്രവർത്തിക്കാനും, 30-40 ടണ്ണാളം മത്സ്യം ശേഖരിക്കാനുമുള്ള കഴിവുള്ളവയാണ്. ഇവർ പുറംകടലിലും, ആഴക്കട ലിലും പോയി 23 ടൺ റെഡ റിങ് ചെമ്മീനുകളും 30 ടണ്ണാളം മിക്‌സ്‌ചർ എന്നറിയപ്പെടുന്ന മത്സ്യങ്ങളുമായാണ് കരക്കടുക്കുന്നത്.
ഇത് മുഴുവൻ അയൽ സംസ്ഥാനങ്ങളിലെ മത്സ്യതീറ്റ -കോഴിത്തീറ്റ ഫാക്‌റികളിലേക്ക് പൊടിക്കാനായി കയറ്റി അയക്കുകയാണ്. മറ്റു ചില ബോട്ടുകളാകട്ടെ നിരോധിതമായ പെലാജിക് ട്രോളിങ് നടത്തുന്നത് മേഖലയിൽ സംഘർഷാത്മകമായ സാഹചര്യം സൃഷ്‌ടിച്ചിരിക്കുന്നു.
പ്രതിവർഷം 2500 കോടിരൂപയുടെ മത്തി ഇന്ത്യയിൽ പിടിക്കുന്നുണ്ട്. 2012 ൽ കേരളം 3.99 ലക്ഷം ടൺ മത്തി പിടിച്ചു. 2013 ലാരംഭിച്ച് 2021 വരെ തുടർന്ന മത്തിയുടെ വരൾച്ചമൂലം 10,000 കോടി രൂപയുടെ നഷ്ടമാണ് മേഖലയ്ക്കുണ്ടായതെന്ന് സി.എം.എഫ്.ആർ.ഐ വിലയിരുത്തിയിരുന്നു. 2021-ൽ മത്തിയുടെ ഉരിപാനം കേവലം 2392 മണ്ണായി ഇടിഞ്ഞു. ഒരു മത്സ്യവരൾച്ച പരക്കേൽ മേഖലക്ക് അനുവദിക്കണമെന്ന മൽസ്യത്തൊഴിലാളികളുടെ ആവശ്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബധിരകർണങ്ങളിലാണ് പതിച്ചത്.
കഴിഞ്ഞ രണ്ടുവർഷമായി മത്തി തിരിച്ചുവാവിൻറെ ചില ലക്ഷങ്ങൾ കാണിക്കുണ്ട്. 2022 ൽ 1.01 ലക്ഷം ടണും, 2023 ൽ 1.39 ലക്ഷം ടണ്ണും കേരളം പിടിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച 2.28 ലക്ഷം ടൺ മത്തിയിൽ 60 ശതമാനവും കേരളമാണ് പിടിച്ചെ ടുത്തത്. പക്ഷെ ഭൂരിപക്ഷം മത്തിയും ചെറുമത്സ്യമായിരുന്നു. സർക്കാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ച മിനിമം ലീഗൽ സൈസിലും താഴെയായിരുന്നു ഈ മത്തി. അവ അയൽ സംസ്ഥാനത്തെ ഫാക്‌ടറികളിലേക്ക് കേവലം 30 രൂപക്ക് കയറ്റി അയക്കുകയായിരുന്നു.
എന്നാൽ തമിഴ് നാട്ടിലെ കാരയ്ക്കൽ, ചിതംബരം, നാഗപട്ടണം, ആന്ധ്രയിലെ മച്ചലി പട്ടണം ഭാഗത്തുനിന്നും ഇപ്പോഴും വലിയ ചാള കേരളത്തിലേക്ക് വരുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി വടക്കൻ കേരളത്തിൽ വ്യാപകമായി ചാള ലഭിക്കുന്നുണ്ട്. എന്നാൽ അത് മുഴുവൻ സർക്കാർ പ്രഖ്യാപിച്ച മിനിമം ലീഗൽ സൈസിനേക്കാൾ ചെറുതാണ്. കിലോക്ക് 30 രൂപ നിരക്കിൽ അതു മുഴുവൻ പൊടിക്കാൻ കോണ്ടുപോവുകയുമാണ്. തുലാവർഷമാകുമ്പോൾ ഈ മത്തികൾ മുഴുവൻ വളർന്നുവലുതാകുകയും അക്ഷരാർഥത്തിൽ കേരളത്തിന്റെ തനതായ നെയ്ച്ചാളയായിമാറുകയും ചെയ്യും. തുടർച്ചയായി ലഭിക്കുന്ന മഴമൂലം ധാരാളം പ്ലവകങ്ങൾ തീരക്കടലിലേക്കെത്തുകയും ചാളയുടെ വളർച്ചക്കാവശ്യമായ ഭൗതികഘടകങ്ങൾ രൂപപ്പെടുകയും ചെയ്‌തിട്ടുമുണ്ട്.
ചൊവ്വാഴ്ച താനൂർ മുതൽ ചോമ്പാലവരെയുള്ള ഭാഗത്ത് ചെറുമത്സ്യങ്ങൾ പിടിക്കില്ല എന്ന തീരുമാനം എടുത്തിട്ടുണ്ടെങ്കലും മലബാർ മുഴുവൻ ഇത് ഇനിയും പ്രാവർത്തികമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ, ചെറുമീനുകൾ പിടിക്കുന്നത് കർശനമായി തടയേണ്ടതുണ്ട്. മത്സ്യവരൾച്ചയും മത്സ്യബന്ധന നിരോധങ്ങൾമൂലവും ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക ആശ്വാസം സർക്കാർ നൽകണമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.