വലിയതുറ (തിരുവനന്തപുരം): പരിഹസിച്ചത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ സംഘം ചേർന്ന് മർദിച്ചുകൊന്നു. കൊച്ചുവേളി െെതവിളാകം പുരയിടത്തിൽ ഹെറിക് കുരിശപ്പനാണ് (52) കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊച്ചുവേളി സ്വദേശികളായ സുജിത്ത്, പീറ്റർ സാനു, ചില്ലു, ജോൺപോൾ എന്നിവർ വലിയതുറ പൊലീസിെൻറ പിടിയിലായി.
ഞായറാഴ്ച രാത്രി കുരിശപ്പനെ അയൽക്കാരായ ചിലർ പരിഹസിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കടപ്പുറത്ത് കൈയാങ്കളിയും നടന്നു. നാട്ടുകാർ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. പിടിച്ചുമാറ്റുന്നതിനിടെ, സുജിത്തിെൻറ മാതാവിെൻറ തലക്ക് പരിക്കേറ്റിരുന്നു. ഇതിെൻറ വിരോധത്തിൽ രാത്രി സംഘം ചേർന്ന് കുരിശപ്പെൻറ വീട്ടിലെത്തി ക്രൂരമായി മർദിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. മർദനത്തിൽ ശരീരത്തിൽ മുറിവേറ്റിരുന്നു. ഭാര്യയും മകനുമായി പിരിഞ്ഞ് കുരിശപ്പൻ വർഷങ്ങളായി ഒറ്റക്കാണ് താമസിക്കുന്നത്.
ബന്ധുക്കൾ രാവിലെ ഇയാളെ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. ഉടൻ വലിയതുറ പൊലീസിൽ അറിയിച്ചു. പൊലീസ് നായ് മണം പിടിച്ച് പ്രതികളിലൊരാളായ സുജിത്തിെൻറ വീട്ടിലാണെത്തിയത്. ഇയാളെ അതിനുമുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ പേരുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ വിവരം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. കുരിശപ്പെൻറ ഭാര്യ: എലിസബത്ത്. മകൻ: എബിൻ (പ്ലസ് വൺ വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.