തിരുവനന്തപുരം: ചുഴലിക്കാറ്റിനും അതിതീവ്രമഴക്കും സാധ്യത മുൻനിർത്തി മത്സ്യബന്ധനത്തിന് ഒമാൻ തീരത്തേക്കു പോയ 152 ബോട്ടുകൾക്ക് മുൻകരുതൽ സന്ദേശം നൽകാൻ മർച്ചൻറ് ഷിപ്പുകളുടെയും കോസ്റ്റ് ഗാർഡിെൻറ ഡോണിയർ വിമാനങ്ങളുടെയും സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
ഒമാൻ തീരത്തേക്കു പോയ ബോട്ടുകളുടെ സ്ഥാനം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കേരള രജിസ്േട്രഷനുള്ള ബോട്ടുകൾ അവിടേക്ക് പോയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. തമിഴ്നാട് രജിസ്േട്രഷനുള്ള ബോട്ടുകളാണ് ഒമാൻ തീരത്തുള്ളതെന്ന് കരുതുന്നു. ബോട്ടുകളിൽ കേരളത്തിൽനിന്നുള്ള മത്സ്യത്തൊഴിലാളികളും ഉണ്ടാകാൻ സാധ്യതയുണ്ട്.
സംസ്ഥാന വേർതിരിവില്ലാതെ മുൻകരുതൽ സന്ദേശം നൽകുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. മത്സ്യത്തൊഴിലാളികളിൽ സുരക്ഷിതമായി തിരിെച്ചത്തുകയോ അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും സുരക്ഷകേന്ദ്രങ്ങളിൽ എത്തുന്നതിനുമാണ് പൊതുനിർദേശം നൽകിയിട്ടുള്ളത്. ഒമാൻ തീരത്തേക്കു പോയ ബോട്ടുകളിൽ സാധാരണരീതിയിൽ സന്ദേശം എത്തിക്കാൻ കഴിയാത്തതിനാലാണ് അതുവഴി കടന്നുപോകുന്ന മർച്ചൻറ് കപ്പലുകളുടെ സഹായം അഭ്യർഥിച്ചിട്ടുള്ളത്.
കടലിലുള്ള മത്സ്യത്തൊഴിലാളികൾക്ക് ബോട്ട് ഓണേഴ്സ് അസോസിയേഷൻ, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെൻറ്, കോസ്റ്റ് ഗാർഡ്, സന്നദ്ധസംഘടനകൾ എന്നിവ വഴി ഇതിനകം സുരക്ഷമുന്നറിയിപ്പ് നൽകിക്കഴിഞ്ഞിട്ടുണ്ട്. ബോട്ടുകൾ ഒക്ടോബർ അഞ്ചിന് തിരിച്ചെത്തണമെന്നാണ് അറിയിച്ചത്. ധാരാളം ബോട്ടുകൾ മടങ്ങിവന്നിട്ടുമുണ്ട്. സർക്കാർ നൽകുന്ന സുരക്ഷസന്ദേശങ്ങൾ ഗൗരവത്തോടെ കാണണമെന്നും മന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.