തിരുവനന്തപുരം: അടിയൊഴുക്കുകൾ അറിയാനില്ല. എന്നാൽ പ്രചാരണപ്പകിട്ടിൽ ഇടതുമുന ്നണിയാണ് മുന്നിൽ. പക്ഷേ, ഇൗ തെരഞ്ഞെടുപ്പിെൻറ ഗതി വിഗതികൾ നിർണയിക്കുന്നത്, സാമൂഹ ിക-സാമുദായിക പ്രശ്നങ്ങളാണെന്നതിനാൽ യു.ഡി.എഫ് നല്ല ആത്മവിശ്വാസത്തിലുമാണ്. അത വർ പ്രകടിപ്പിക്കുന്നുമുണ്ട്. എൻ.ഡി.എ സഖ്യം പിടിക്കുന്ന വോട്ടുകൾ ചില മണ്ഡലങ്ങളിലെ ങ്കിലും വിധി നിർണയിക്കുമെന്നതിനാൽ അവരുടെ മത്സരവും നിർണായകമാകുന്നു. പാലാ വിജയമ ാണ് ഇടതുമുന്നണിക്ക് ആത്മവിശ്വാസം പകരുന്നതിൽ മുന്നിലുള്ള വിഷയം. എന്നാൽ, മഹാത്മാ ഗാന്ധി സർവകലാശാലയിലെ മാർക്ക് കുംഭകോണം, പി.എസ്.സി നിയമനാഴിമതി എന്നിവക്ക് മറു പടി പറയാനാവാതെ അവർ പ്രതിരോധത്തിലാകുന്നുണ്ട്. പകരമായി പാലാരിവട്ടം പാലം അഴിമതിയും മറ്റും അവർ ഉപയോഗിക്കുന്നുമുണ്ട്.
ഇടതുമുന്നണിയുെട ജീവന്മരണ മത്സരം നടക്കുന്നത് അരൂരിലാണ്. ഷാനിമോൾ ഉസ്മാെൻറ സ്ഥാനാർഥിത്വത്തെ വിലയിരുത്താൻ ഇനിയും ഇടതുമുന്നണിക്കായിട്ടില്ല. സിറ്റിങ് സീറ്റായതിനാൽ ജയിച്ചില്ലെങ്കിൽ അതു മാനക്കേടുണ്ടാക്കുമെന്ന് സി.പി.എം നേതാക്കൾതന്നെ പറയുന്നു. അതിനാൽ മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുമടക്കം ആ മണ്ഡലത്തിൽ തുടർച്ചയായ സാന്നിധ്യം അറിയിക്കുന്നു. കുടുംബയോഗങ്ങളിലും ചെറുയോഗങ്ങളിലും ഗൃഹസന്ദർശനങ്ങളിലും മന്ത്രിമാരുടെ സാന്നിധ്യം അവർ ഉറപ്പാക്കുന്നു. എന്നാൽ, ഷാനിമോൾക്ക് ഏറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെന്നത് യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ജി. സുധാകരെൻറ ‘പൂതന’ പ്രയോഗവും വയലാർ സമരത്തിൽ വെടിവെപ്പ് നടത്തിയ പട്ടാളക്കാർക്ക് ഇടതു സ്ഥാനാർഥിയുടെ കുടുംബത്തിൽ സദ്യ നൽകിയെന്ന വെളിപ്പെടുത്തലും ഇടതുമുന്നണിയെ കുറെച്ചാന്നുമല്ല, പ്രതിരോധത്തിലാക്കുന്നത്.
കോന്നിയിൽ സാമുദായിക സമവാക്യങ്ങളും സ്ഥാനാർഥിയുടെ മികവും തങ്ങൾക്കനുകൂലമാണെന്ന നല്ല ആത്മവിശ്വാസത്തിലാണ്, യു.ഡി.എഫ്. ബി.ജെ.പിയുടെ പ്രചാരണം, അവിടെ എൽ.ഡി.എഫ് വോട്ടുകളെയാണ് ഭിന്നിപ്പിക്കുകയെന്നത് സി.പി.എമ്മിനും വിഷയമുണ്ടാക്കി. സാധാരണ ഇടതുപക്ഷത്തു നിൽക്കാറുള്ള ഒാർത്തഡോക്സ് സഭയിലെ ചില വൈദികർ അവിടെ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നു. അതേസമയം, മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളുടെയും എൻ.എസ്.എസിെൻറയും മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെയും വോട്ട് ഇക്കുറി കിട്ടുമെന്ന വിശ്വാസത്തിലാണ്, യു.ഡി.എഫ്. പാർലമെൻറ് തെരഞ്ഞെടുപ്പിനെക്കാൾ അനുകൂല അവസ്ഥ ഇക്കുറി കോന്നിയിലുണ്ടെന്ന് കോൺഗ്രസ് നേതാക്കളും കരുതുന്നു. പോരായ്മകൾ പ്രചാരണംകൊണ്ട് മറികടക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. അതിലവർ മുന്നിലുമാണ്.
എറണാകുളത്ത് യു.ഡി.എഫിെൻറ തലവേദന, പാലാരിവട്ടം പാലംതന്നെയായിരുന്നു. ഇടതുപക്ഷത്തിെൻറ പ്രചാരണ വിഷയങ്ങളിൽ തുറുപ്പുശീട്ടും അതുതന്നെയായിരുന്നു. അതിനിടെയാണ്, മഹാത്മാഗാന്ധി സർവകലാശാലയിലെ മാർക്ക് അഴിമതി യു.ഡി.എഫിനു വീണുകിട്ടിയത്. പി.എസ്.സി നിയമന വിവാദവും മാർക്ക് കുഭകോണവുംകൊണ്ട് യു.ഡി.എഫ് പാലാരിവട്ടത്തെ പിടിച്ചു നിർത്തി. എങ്കിലും നഗരസഭാ ഡെപ്യൂട്ടി മേയറായ യു.ഡി.എഫ് സ്ഥാനാർഥിക്ക് നഗരത്തിലെ റോഡുകളുെട ശോച്യാവസ്ഥ മറുപടി പറയാനാകാത്ത ഒരു പ്രശ്നം തന്നെയായിമാറി.
മഞ്ചേശ്വരത്ത് പ്രചാരണത്തിൽ മൂന്നുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. യു.ഡി.എഫ് ദാരിദ്ര്യം കൂടാതെ പ്രചാരണരംഗത്തിറങ്ങിയ മണ്ഡലം മഞ്ചേശ്വരമാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. കേരളത്തിലെ മന്ത്രിമാരാണ് ഇടതുപക്ഷത്ത് നേതൃത്വം നൽകിയതെങ്കിൽ ലീഗ് നേതാക്കൾക്കു പുറമെ, കർണാടകത്തിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖരെല്ലാം മഞ്ചേശ്വരത്തുണ്ടായിരുന്നു. കന്നട - തുളു ഭാഷക്കാർക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ കോൺഗ്രസിെൻറ കർണാടക നേതാക്കളുടെ സാന്നിധ്യം ഗുണംചെയ്യുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. സാമുദായികമായ ഘടകങ്ങൾ തങ്ങൾക്കനുകൂലമാകുമെന്ന വിശ്വാസം ഇടതുമുന്നണിയും പുലർത്തുന്നു.
വട്ടിയൂർക്കാവിൽ ഇടതുമുന്നണി പ്രചാരണക്കൊഴുപ്പിൽ മുന്നേറുേമ്പാൾ എൻ.എസ്.എസിെൻറയും മതന്യൂനപക്ഷങ്ങളുടെയും പിന്തുണയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു, യു.ഡി.എഫ്. നഗരസഭാ മേയറായ ഇടതു സ്ഥാനാർഥിക്ക് യുവത്വത്തിെൻറ മുൻതൂക്കവും ഉണ്ട്. എന്നാൽ, സാമുദായിക ഘടകങ്ങൾ അനുകൂലമാകുമെന്നതാണ് യു.ഡി.എഫ് പ്രതീക്ഷ. സിറ്റിങ് സീറ്റുകൾ നാലും നിലനിർത്തുന്നതിനു പുറമെ, പാർലമെൻറ് തെരെഞ്ഞടുപ്പിൽ മേൽെക്കെ കിട്ടിയ അരൂരിലും ജയിക്കുക എന്ന സമ്മർദം അനുഭവിക്കുന്ന യു.ഡി.എഫിന് പ്രചാരണ രംഗത്തിനു കൊഴുപ്പേകാനാകുന്ന വിധം സാമ്പത്തികസ്ഥിതി അനുകൂലമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.