ചങ്ങനാശ്ശേരി: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ഭാഗത്ത് തെന്നടി വീട്ടിൽ അമേഗ് ടി. ചെറിയാൻ (24), മറ്റക്കര ദേവീക്ഷേത്രത്തിനു സമീപം കൃഷ്ണകൃപ വീട്ടിൽ അനന്തകൃഷ്ണൻ (25), പാലാ മീനച്ചിൽ പന്ത്രണ്ടാം മൈൽ ഭാഗത്ത് ആനിമൂട്ടിൽ എബിൻ ബിനോയ് (25), മേവട മുത്തോലി ഭാഗത്ത് ചെങ്ങഴശ്ശേരിൽ വീട്ടിൽ ആനന്ദ് (25), പാലാ മുരുക്കുപുഴ എസ്.എച്ച് കോൺവെന്റിനു സമീപം മണിച്ചിറ വീട്ടിൽ അനൂപ് ബെന്നി (24) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
Five people were arrested in the case of assaulting KSRTC driverകഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറിന് മതുമൂല ഭാഗത്ത് വെച്ച് ബസ് ഡ്രൈവർ സൈഡ് കൊടുത്തില്ല എന്നു പറഞ്ഞ്, ചങ്ങനാശ്ശേരി സ്റ്റാൻഡിനു മുന്നിൽ നിർത്തി ആളുകളെ ഇറക്കിയ സമയം പിന്തുടർന്നെത്തിയ യുവാക്കൾ ഡ്രൈവറെ ചീത്ത വിളിക്കുകയും അടിക്കുകയും ബസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയുമായിരുന്നു.
ഇവർക്കെതിരെ ഡ്രൈവറെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, കെ.എസ്. സജിമോൻ, ജോസഫ് കുട്ടി, പ്രസാദ് ആർ. നായർ, എ.എസ്.ഐ സിജു കെ. സൈമൺ, ഇ.കെ. അനിൽകുമാർ, സി.പി.ഒമാരായ കുര്യാക്കോസ്, വിശ്വനാഥൻ, മോബിഷ്, മജേഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.