സുൽത്താൻ ബത്തേരി: നഗരത്തിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മൈസൂരു സ്വദേശിയായ അഞ്ചുവയസ്സുകാരന് പിതാവിന്റെ ക്രൂരപീഡനം. ദേഹത്ത് അടിയുടെയും പൊള്ളലിന്റെയും പാടുകളുമായി കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ കുട്ടിയെ മാതാവ് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ കഴുത്തിലെ പാടുകള്‍ കണ്ട് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് അടിയേറ്റതും പൊള്ളലേറ്റതും വ്യക്തമായത്.
രണ്ടുദിവസം മുമ്പാണ് കുട്ടിക്ക് പീഡനമേറ്റത്. മോശം വാക്കുകൾ പറഞ്ഞതിനാണ് പിതാവ് അടിച്ചതത്രേ. കൈയിലും കഴുത്തിലും അടിയുടെ പാടുണ്ട്. പുറത്തും ജനനേന്ദ്രിയത്തിലുമാണ് പൊള്ളൽ.
താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നിലവിലെ മുറിവുകള്‍ക്ക് മരുന്നുകള്‍ നല്‍കിയതായും മറ്റ് ആരോഗ്യപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കി. കുട്ടിയുടെ പിതാവ് പെയിന്റിങ് തൊഴിലാളിയാണ്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെതുടർന്ന് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.