നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വര്‍ഷം, സ്ത്രീ സുരക്ഷക്കായി സര്‍ക്കാര്‍ എന്തുചെയ്തു-ഡബ്ലു.സി.സി

നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വര്‍ഷം പിന്നിടുമ്പോൾ സ്ത്രീ സുരക്ഷക്കായി സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. അഞ്ചുവര്‍ഷത്തിനുശേഷവും കേസ് എങ്ങുമെത്താതെ തുടരുകയാണെന്നും ഡബ്ലു.സി.സി ആരോപിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അഞ്ച് വര്‍ഷമായെന്നും സര്‍ക്കാരും അധികാരകേന്ദ്രങ്ങളും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണ് ചെയ്തതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ഡബ്ലു.സി.സി ചോദിക്കുന്നു.


'അതിജീവിതയെ പിന്തുണക്കുന്നതിനും അവളുടെ പോരാട്ടത്തില്‍ കൂടെ നില്‍ക്കുന്നതിനും സിനിമാ ഇന്‍ഡസ്ട്രി എന്തുചെയ്തു. ഒരു സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിനായി നമ്മള്‍ ഓരോരുത്തരും എന്താണ് ചെയ്തത് എന്നും ഡബ്ലു.സി.സി സമൂഹമാധ്യമത്തിൽ കുറിച്ചു. 2017 ഫെബ്രുവരി 17നാണ് എറണാകുളം അങ്കമാലിക്ക് അടുത്ത് വെച്ച് യുവനടിക്കു നേരെ ആക്രമണം നടന്നത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമികള്‍ നടിയെ തട്ടിക്കൊണ്ടുപോയി.


അന്ന് തന്നെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ പള്‍സര്‍ സുനിയെ പൊലീസ് പിടികൂടി. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചത് അന്വേഷണത്തില്‍ വഴിത്തിരിവായി. 2017 ജൂലൈ 10ന് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. പിന്നിട് കേസില്‍ അതിനാടകീയമായ സംഭവ വികാസങ്ങളാണ് നടന്നത്. 20 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. നിലവിൽ കേസിൽ സംവിധായകനായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - Five years after the actress was attacked, what has the government done to protect women-wcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.