പതാക അഴിപ്പിക്കൽ: ഡി.വൈ.എഫ്​.ഐയുടെ നടപടി അംഗീകരിക്കാനാവില്ല -എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: കാസർകോട്​ ചാനടുക്കത്ത് എസ്.കെ.എസ്.എസ്.എഫ് പതാക ദിനത്തിന്‍റെ ഭാഗമായി ഉയർത്തിയ പതാക ഭീഷണിപ്പെടുത്തി അഴിപ്പിച്ച നടപടി പ്രതിഷേധാർഹമാണന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും പ്രസ്താവനയിൽ പറഞ്ഞു.

നിരവധി കാലങ്ങളായി സമാധാനപരമായി പ്രദേശത്ത് സംഘടന പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, മാന്യമല്ലാത്ത രീതിയിൽ ഇതിനെ കൈകാര്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ രീതി അംഗീകരിക്കാൻ കഴിയില്ല. വിഷയം പരിഹരിക്കാൻ പൊലീസ് ചർച്ചക്ക് വിളിച്ച സാഹചര്യത്തിൽ പതാക പുനഃസ്ഥാപിക്കാൻ നടപടിയുണ്ടാവണമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Flag hoisting: DYFI action unacceptable - SKSSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.