കരിപ്പൂരിൽ വിമാനം ഒന്നര മണിക്കൂർ മുമ്പ് പുറപ്പെട്ടു: 14 പേരുടെ യാത്ര മുടങ്ങി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന്​ വിമാനം ഒന്നര മണിക്കൂർ മുമ്പ് പുറപ്പെട്ടതിനെ തുടർന്ന് 14 പേരുടെ യാത്ര മുടങ്ങി. ശനിയാഴ്ച ദുബൈയിലേക്കുള്ള ഫ്ലൈ ദു​ൈബ വിമാനമാണ് നിശ്ചയിച്ച സമയത്തേക്കാൾ മുമ്പ് പുറപ്പെട്ടത്. നേര​േത്ത നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം 3.15നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, 1.45ന് തന്നെ യാത്ര തിരിക്കുകയായിരുന്നു. ഇതോടെ ടിക്കറ്റ് എടുത്ത 14 പേർക്ക് യാത്ര പോകാനായില്ല.

യാത്ര മുടങ്ങിയതോടെ സമയമാറ്റം അറിയിച്ചില്ലെന്ന് പറഞ്ഞ്​ ഇവർ പ്രതിഷേധിച്ചു. ഒടുവിൽ വിമാന കമ്പനി അധികൃതർ ഇടപെട്ട് ഇവർക്ക് ശനിയാഴ്ച രാത്രിയിലേക്കുള്ള വിമാനത്തിലേക്ക് ടിക്കറ്റ് നൽകുകയായിരുന്നു. രാത്രി 11.50നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് ഇവർക്ക് ടിക്കറ്റ് നൽകിയത്.


Tags:    
News Summary - flight departed early in Calicut International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.