തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആഭ്യന്തര സർവിസുകൾക്കുള്ള വി മാന ഇന്ധന നികുതി 28.75 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറക്കുമെന്ന് മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു. ഉഡാൻ പദ്ധതിയിൽപെടുന്ന എയർപോർട്ട് മാത്രമല്ല, മറ്റ് എയർപോർട്ടുകളും ഇതിെൻറ പരിധിയിൽ വരും. 100 കോടിയുടെ വരുമാന നഷ്ടം ഇതുകൊണ്ടുണ് ടാകുമെന്ന് നിയമസഭയിൽ ബജറ്റ് പൊതുചർച്ചക്ക് മറുപടി പറയവേ മന്ത്രി വ്യക്തമാക്ക ി. കണ്ണൂർ വിമാനത്താവളത്തിന് ഇന്ധന നികുതി ഇളവ് നൽകുകയും കോഴിക്കോട് വിമാനത്താ വളത്തിന് നൽകാതിരിക്കുകയും ചെയ്യുന്നതിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്ന ു. ഇൗ വിഷയത്തിൽ നിലപാട് മാറ്റില്ലെന്നാണ് നേരത്തേ സർക്കാർ പറഞ്ഞതെങ്കിലും ബജറ്റിൽ ചർച്ചയിലാണ് മന്ത്രി ഇളവിന് തയാറായത്.
•ബജറ്റിൽ പ്രഖ്യാപിച്ച പ്രളയ സെസ് ചുമത് തുന്നത് വൈകും. സാധാരണ സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നു മുതലാണ് ബാധകമാവുക. എന്നാൽ, അന്നു മുതൽ പ്രാബല്യത്തിൽ വരില്ല. പ്രളയസെസ് നിബന്ധനകൾക്ക് വിധേയമായി വിജ് ഞാപനം ചെയ്യുന്ന തീയതി മുതലാകും പ്രാബല്യത്തിൽ വരുകയെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി ജി.എസ്.ടി നിയമത്തിൽ ഭേദഗതി വരുത്തും. ജി.എസ്.ടിയുമായി ബന്ധപ്പെട്ട സൈറ്റുകളിലും മറ്റ് സംവിധാനങ്ങളിലും നികുതി മാറ്റത്തിന് നടപടികൾ വേണ്ട സാഹചര്യത്തിലാണ് നീട്ടിെവക്കുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിെൻറ സാഹചര്യത്തിലാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
•ആംനസ്റ്റി പദ്ധതിയിൽ അസെസ് ചെയ്ത നികുതി കുടിശ്ശിക അടച്ചുതീർക്കുമ്പോൾ പിഴ ഒഴിവാകുമെന്നാണ് വ്യവസ്ഥ. എന്നാൽ, അസെസ്മെൻറിന് വിധേയമാകാതെ പിഴ മാത്രം നിലനിൽക്കുന്ന സാഹചര്യത്തിൽ പിഴയിൽ ഉൾപ്പെട്ട നികുതി അടക്കേണ്ടതാണെന്ന വ്യവസ്ഥ കൊണ്ടുവരും.
•അടക്ക വ്യാപാരികൾക്ക് ആനംസ്റ്റി സ്വീകരിക്കാൻ ഒരവസരം കൂടി നൽകും. അടക്ക വ്യാപാരികളുടെ അന്തർസംസ്ഥാന വിൽപനയിലെ നികുതി ഇളവിന് സി ഫോറം നിർബന്ധമാണെന്ന കേന്ദ്ര വിൽപന നികുതി നിയമത്തിലെ വ്യവസ്ഥയിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ല. ഇവർക്ക് തവണ നീട്ടി നൽകുന്നതും പലിശ ഒഴിവാക്കുന്നതും സബ്ജക്ട് കമ്മിറ്റിയിൽ ആലോചിക്കും. സി ഫോം ഇല്ലെങ്കിൽ യഥാർഥ നികുതി നൽകേണ്ടിവരുമെന്നാണ് വ്യവസ്ഥ.
•മണി ലെൻഡേഴ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന പ്രൈവറ്റ് ബാങ്കേഴ്സിന് 20,000 രൂപയിൽ കൂടുതലുള്ള തുക ചെക്ക് മുഖാന്തരം മാത്രമേ കൈകാര്യം ചെയ്യാൻ അനുവദിക്കൂ എന്ന ബജറ്റ് പ്രസംഗത്തിലെ നിർദേശം ഭേദഗതി ചെയ്ത് പരിധി ഉയർത്തണമെന്ന ആവശ്യം സബ്ജക്ട് കമ്മിറ്റിയിൽ പരിശോധിച്ച് തീരുമാനിക്കും.
5000 കോടിയുടെ ഇടുക്കി പാക്കേജ്
പ്രളയക്കെടുതി നേരിട്ട ഇടുക്കി ജില്ലക്ക് മൂന്നുവർഷം കൊണ്ട് 5000 കോടിയുടെ പുനർനിർമാണ പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ഡോ. തോമസ് െഎസക് പ്രഖ്യാപിച്ചു. ഇതിൽ 1500 കോടിയുടെ പദ്ധതി അടങ്കൽ 19-20ൽ ഉണ്ടാകും. ഇടുക്കിയുടെ സർവതല സ്പർശിയായ വികസനമാണ് പാക്കേജ് ലക്ഷ്യംവെക്കുന്നതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ബജറ്റിൽ ഇടുക്കിക്ക് പാക്കേജ് ഇല്ലെന്ന കടുത്ത പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ പ്രഖ്യാപനം.
മന്ത്രി എം.എം. മണി നൽകിയ നിർദേശങ്ങളുടെയും ജില്ല പഞ്ചായത്ത് തയാറാക്കിയ ജില്ല പ്ലാനിെൻറയും അടിസ്ഥാനത്തിലാകും പാക്കേജ്. സംസ്ഥാന-കേന്ദ്ര സർക്കാർ പദ്ധതികളും റീബിൽഡ് കേരള, കിഫ്ബി എന്നിവയിൽനിന്നുള്ള പണവും പാക്കേജിനായി ഉപയോഗിക്കും. ഇക്കൊല്ലം 550 കോടിയുടെ സംസ്ഥാന പദ്ധതികൾ, 100 കോടിയുടെ കേന്ദ്ര പദ്ധതികൾ, 350 കോടിയുടെ തദ്ദേശപദ്ധതികൾ, കിഫ്ബിയിൽനിന്ന് 250 കോടി, റീബിൽഡ് കേരളയിൽനിന്ന് 250 കോടി അടക്കമാണ് 1500 േകാടിയുടെ അടങ്കൽ.
•തേയിലയുടെയും കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിളകളുടെയും ചക്ക തുടങ്ങിയ പഴവർഗങ്ങളുടെയും പച്ചക്കറിയുടെയും ഉൽപാദനവും ഉൽപാദനക്ഷമതയും ഉയർത്തുന്നതിനും ഉൽപന്നങ്ങളുടെ മൂല്യവർധനയും പാക്കേജ് ലക്ഷ്യമിടുന്നു. തേയില ബ്രാൻഡ് ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കും. സ്പൈസസ് പാർക്ക് വിപുലീകരിക്കും. ചക്ക തുടങ്ങിയവയുടെ മൂല്യവർധിത ഉൽപന്നങ്ങൾക്ക് കേന്ദ്രീകൃതമായ സംവിധാനമൊരുക്കും. ക്ഷീരസാഗരം മാതൃകയിൽ കന്നുകാലി വളർത്താൻ സമഗ്രപദ്ധതി ആരംഭിക്കും. ബ്രഹ്മഗിരി മാതൃകയിൽ ഇറച്ചി സംസ്കരണ യൂനിറ്റ് സ്ഥാപിക്കും
•അതിവർഷത്തിലും പ്രളയത്തിലും പെട്ട് പോഷകമൂലകങ്ങളും ജൈവാംശവും നഷ്ടപ്പെട്ട മണ്ണിെൻറ ആരോഗ്യം വീണ്ടെടുക്കാൻ എല്ലാവർക്കും മണ്ണ് പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡ് നൽകും. ജൈവവളം, ജീവാണുവളം, കുമ്മായം, ഡോളോമേറ്റ് തുടങ്ങിയവ കാലവർഷം എത്തുന്നതിന് മുമ്പായി ജില്ലയിലെ മുഴുവൻ കർഷകർക്കും ലഭ്യമാക്കും. പഞ്ചായത്തുകളിൽ കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ ജൈവവളനിർമാണ യൂനിറ്റുകൾ ആരംഭിക്കും. ബ്ലോക്ക് തലത്തിൽ നിലവിലെ വിള ആരോഗ്യകേന്ദ്രങ്ങളിൽ ജീവാണുവള നിർമാണം ആരംഭിക്കും. വളത്തിെൻറയും കീടനാശിനികളുടെയും ഗുണനിലവാരം ഉറപ്പാക്കാനും ഉൽപന്നങ്ങളിലെ വിഷാംശം നിരീക്ഷിക്കുന്നതിനും ആധുനിക സംവിധാനം ഏർപ്പെടുത്തും. നീർത്തടാടിസ്ഥാനത്തിലുള്ള സമഗ്ര ഭൂവിനിമയ ആസൂത്രണം ജനപങ്കാളിത്തത്തോടെ നടപ്പാക്കും.
•ടൂറിസം ക്ലസ്റ്ററുകളും സർക്യൂട്ടുകളും ആവിഷ്കരിക്കും. ഫാം ടൂറിസത്തിൽ ഊന്നും. മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡനിെൻറ രണ്ടാം ഘട്ടം, ഇടുക്കി ഡാമിനോട് അനുബന്ധിച്ച് ടൂറിസം വകുപ്പിെൻറ കൈവശമുള്ള ടൂറിസം കേന്ദ്രം, ഹൈഡൽ ടൂറിസം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.
•പെരിയാർ, മുതിരപ്പെരിയാർ തീരങ്ങളിൽ പ്രളയം മൂലവും മറ്റിടങ്ങളിൽ ഉരുൾപൊട്ടൽമൂലവും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക തുക അനുവദിക്കും. അടഞ്ഞുകിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ജീവനോപാധികൾ നൽകും.
ഇടുക്കി മെഡിക്കൽ കോളജിെൻറ അടുത്തഘട്ടം പൂർത്തീകരിക്കും. ആദിവാസിക്ഷേമത്തിന് പ്രത്യേക പരിഗണന നൽകും. കൃഷിക്കും ജനജീവിതത്തിനും ഉതകുന്ന പ്രദേശമായി ഇടുക്കി തുടർന്നും നിലനിർത്തുന്ന പാരിസ്ഥിതിക പരിഗണന ഉണ്ടാകും. പരിസ്ഥിതി പരിഗണിച്ചുകൊണ്ടും ജനജീവിതത്തെയും കൃഷിയെയും ഏകോപിപ്പിച്ചുകൊണ്ടുമുള്ള സമീപനമായിരിക്കും ഇടുക്കി പാക്കേജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.