കൊച്ചി: ഖത്തറിൽനിന്ന് പ്രവാസികളുമായി ആദ്യവിമാനം കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് എത്തിച്ചേർന്നത്. എയർ എന്ത്യയുടെ 1x476 വിമാനം ഖത്തർ സമയം ശനിയാഴ്ച വൈകുന്നേരം 7.05നാണ് പുറപ്പെട്ടത്. 181 യാത്രക്കാരാണ് ആകെയുള്ളത്. ദോഹയിൽവെച്ച് യാത്രക്കാർക്ക് മുൻകൂട്ടി കോവിഡ് പരിശോധന ഉണ്ടായിരുന്നില്ല. ശരീരോഷ്മാവ് പരിശോധന മാത്രമാണ് നടന്നത്. യാത്രക്കാർ 14 ദിവസം സർക്കാറിെൻറ നിർബന്ധിത സമ്പർക്കവിലക്കിൽ കഴിയേണ്ടിവരും.
ഗർഭിണികൾ, കുട്ടികൾ, കൈകുഞ്ഞുങ്ങൾ, അടിയന്തരചികിൽസ ആവശ്യമുള്ളവർ, പ്രായമായവർ, േജാലി നഷ്ടപ്പെട്ടവർ, നാട്ടിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾ, വിവിധപ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾ, സന്ദർശക വിസയിലെത്തി കുടുങ്ങിപ്പോയവർ, വിദ്യർഥികൾ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
മലയാളികളെയും വഹിച്ചുള്ള ഖത്തറിൽ നിന്നുള്ള ആദ്യവിമാനം പറത്തിയത് മലയാളി പൈലറ്റായ ആൽബി തോമസ് കുന്നപ്പള്ളിയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. വിമാനത്തിൻെറ ഫസ്റ്റ് ഓഫിസറാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.