കൊണ്ടോട്ടി: 18 മാസം നീണ്ട നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബുധനാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 2015 സെപ്റ്റംബറില്‍ ആരംഭിച്ച കാര്‍പ്പറ്റിങ്ങിനൊപ്പം റണ്‍വേ ബലപ്പെടുത്തുന്ന പ്രവൃത്തിയും പൂര്‍ത്തിയാക്കിയാണ് മുഴുവന്‍ സമയം പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നത്.
2,850 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ 400 മീറ്റര്‍ ദൂരം പൂര്‍ണമായി പുതുക്കി പണിയുകയായിരുന്നു. 80 സെ.മീ ആഴത്തില്‍ കുഴി എടുത്തതിന് ശേഷമാണ് ഈ ഭാഗത്ത് പുതിയ റണ്‍വേ ഒരുക്കിയിരിക്കുന്നത്. റണ്‍വേയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചു വൈദ്യുതീകരണവും പൂര്‍ത്തിയായി. കൂടാതെ, വിമാനം തെന്നിമാറുന്ന പ്രശ്നം പരിഹരിക്കാന്‍ റണ്‍വേയുടെ ഇരുവശങ്ങളിലും മണ്ണും നിറച്ചു.
ജനുവരി ഒമ്പതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓപറേഷന്‍സ് വിഭാഗം മേധാവി മനോജ് ബൊക്കാഡേയുടെ നേതൃത്വത്തിലുള്ള സംഘം സുരക്ഷ പരിശോധന നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ വിമാനം ഇറക്കുന്നതിന് മൂന്നരക്കോടി രൂപ ചെലവില്‍ ഇന്‍സ്ട്രുമെന്‍റ് ടു ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) സ്ഥാപിച്ചിട്ടുണ്ട്. ഇത് വ്യാഴാഴ്ച കമീഷന്‍ ചെയ്യും.
2015 മേയ് ഒന്നിനാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റണ്‍വേ ഇന്ന് മുതല്‍ 24 മണിക്കൂറും പ്രവൃത്തിക്കുമെങ്കിലും സര്‍വിസ് പുന$ക്രമീകരിച്ചിട്ടില്ല. മാര്‍ച്ച് അവസാനം വേനല്‍ക്കാല ഷെഡ്യൂള്‍ തയാറായശേഷം മാത്രമാണ് മുഴുവന്‍ സമയ സര്‍വിസ് ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.