തിരുവനന്തപുരം: കെ.ടി.ഡി.സിക്ക് കീഴിലെ വേളി ടൂറിസ്റ്റ് വില്ലേജിൽ േഫ്ലാട്ടിങ് റെസ്റ്റോറൻറ് വെള്ളത്തിൽ താഴ്ന്നു. ആറ് മാസം മുമ്പ് 75 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഭക്ഷണശാലയാണ് കഴിഞ്ഞദിവസം വെള്ളത്തിൽ മുങ്ങിയത്.
കായലിൽ പൊങ്ങിനിൽക്കുന്ന ഈ റെസ്റ്റോറൻറ് വേളിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. ഒരേ സമയം 100 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടിവിടെ. ലോക്ഡൗണായതിനാൽ അടച്ചിട്ട കെട്ടിടം വെള്ളത്തിൽ മുങ്ങിയത് കഴിഞ്ഞദിവസമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. രണ്ട് നിലയുള്ള കെട്ടിടത്തിൻെറ താഴത്തെ നില പൂർണമായും വെള്ളത്തിനടിയിലാണ്.
സംഭവമറിഞ്ഞ് കെ.ടി.ഡി.സി അധികൃതർ സ്ഥലത്തെത്തി. മഴ പെയ്ത് കായലിലേക്ക് വെള്ളം ഇരച്ചെത്തിയതാണ് മുങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു.
എന്നാൽ, എത്ര വെള്ളം വന്നാലും മുങ്ങില്ലെന്നായിരുന്ന നേരത്തെ അധികൃതർ പറഞ്ഞിരുന്നെതെന്ന് നാട്ടുകാർ ആരോപിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ സ്ഥലം സന്ദർശിച്ചു. നിർമാണത്തിലെ അശാസ്ത്രീയതയും ക്രമക്കേടുമാണ് കെട്ടിടം മുങ്ങാൻ കാരണമെന്ന് ആരോപിച്ച അദ്ദേഹം സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.