പടിഞ്ഞാറത്തറ (വയനാട്): രാജ്യത്തെ ഏറ്റവും വലിയ േഫ്ലാട്ടിങ് സോളാർ നിലയം നാടിന് സമർപ്പിച്ചു. ബാണാസുര സാഗർ അണക്കെട്ടിൽ 1938 സോളാർ പാനലുകൾ ഉപയോഗിച്ച് നിർമിച്ച 500 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഒഴുകുന്ന സോളാർ നിലയത്തിെൻറ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിച്ചു. ഫെറോ സിമൻറ് സാങ്കേതിക വിദ്യയിൽ 18 കോൺക്രീറ്റ് േഫ്ലാട്ടുകളിലാണ് നിലയം സജ്ജീകരിച്ചിട്ടുള്ളത്. രണ്ടായിരത്തോളം സൗരോർജ പാനലുകൾക്കൊപ്പം ട്രാൻസ്ഫോർമറും 17 ഇൻവർട്ടറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നിലയത്തെ യഥാസ്ഥാനത്ത് നിർത്തുന്നതിനായി അത്യാധുനിക ആങ്കറിങ് മെക്കാനിസവും തയാറാക്കി. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ സബ്സ്റ്റേഷനിലേക്കാണ് നൽകുക. ഒമ്പതുകോടി 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്. ജലാശയത്തിൽ ഗവേഷണാടിസ്ഥാനത്തിൽ പൂർത്തീകരിച്ച ഫ്ലോട്ടിങ് സോളാർ നിലയം നിർമാണച്ചെലവ് കൂടുതലാണെങ്കിലും പ്രതീക്ഷയുള്ള പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പരിപാടിക്കുശേഷം റിസർവോയറിന് നടുവിൽ സജ്ജീകരിച്ച സോളാർ നിലയത്തിൽ ബോട്ടിലെത്തി കണ്ട് ബോധ്യപ്പെട്ടാണ് മന്ത്രി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.