തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ക്കെടുതിയെ തുടർന്ന് ചെളി നീക്കം ചെയ്യാൻ സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു ഉപയോഗിക്കാമെന്ന പ്രചരണം നടക്കുന്നതിനിടെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.
സോഡിയം പോളി അക്രിലേറ്റ് ശുചീകരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്നാണ് ആരോഗ്യ വകുപ്പിെൻറ മുന്നറിയിപ്പ്. ഇത് കണ്ണുകൾക്കും ത്വക്കിനും അലർജി ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇൗ രാസവസ്തു അബദ്ധവശാൽ ശരീരത്തിനകത്ത് ചെന്നാൽ മാരകമാവുന്നതാണ്.
സോഡിയം പോളി അക്രിലേറ്റ് വേഗത്തിൽ ദ്രവിക്കാത്ത മാലിന്യമായതിനാൽ അതിെൻറ ഉപയോഗം മണ്ണിനേയും പരിസ്ഥിതിയേയും പ്രതികൂലമായി ബാധിച്ചേക്കാം. വളരെ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യേണ്ടതും നിർമ്മാർജ്ജനം ചെയ്യേണ്ടതുമായ ഇൗ രാസ വസ്തുവിെൻറ ഉപയോഗം അപകടകരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.