കാസർകോട്
ഞായറാഴ്ച ഒരാൾ മരിച്ചു; ഇതുവരെ രണ്ടുമരണം. മഴ കുറഞ്ഞു. 31 ക്യാമ്പുകളിൽ 3882 പേർ
കണ്ണൂർ
ഞായറാഴ്ച രണ്ടു പേർ മരിച്ചു, ഇതുവരെ എട്ടു മരണം. മഴയുടെ ശക്തി ക ുറഞ്ഞു. 128 ക്യാമ്പുകളിൽ 13516 പേർ
കോഴിക്കോട്
ഞായറാഴ്ച ഒരാൾ മരിച്ചു; ഇതുവരെ 16 മരണം, മഴക്ക് താൽകാലിക ശമനം; വെള്ളം ഇറങ്ങിത്തുടങ്ങി, ട്രെയിൻ, ബസ് ഗതാഗതം ഭാഗികമായ ി പുനഃസ്ഥാപിച്ചു, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ക്യാമ്പിലുള്ളത് കോഴിക്കോട്ട്, 313 ക്യാമ്പുകളിൽ 53,642 പേർ
വയനാട്
ഞായറാഴ്ച ഒരു മൃതദേഹം കണ്ടെത്തി; ഇതുവരെ മരിച്ചത് 13 പേർ, മഴക്കു ശമനം, 200 ഓളം ക്യാമ്പുകളിൽ 35,000 പേർ
മലപ്പുറം
ഞായറാഴ്ച മൂന്നു മൃതദേഹം കൂടി കണ്ടെത്തി, 16 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു, കവളപ്പാറയിൽ 47 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. കോട്ടക്കുന്നിൽ ഒരാളെ കൂടി കണ്ടെത്താനുണ്ട്, 226 ക്യാമ്പുകളിൽ 47,293 പേർ
പാലക്കാട്
മൂന്ന് അണക്കെട്ടുകളുടെ ഷട്ടർ താഴ്ത്തി, പാലക്കാട് വഴി െറയിൽ ഗതാഗതം പുനരാരംഭിച്ചു, അട്ടപ്പാടിയിൽ ചുരം റോഡ് വഴിയുള്ള ഗതാഗതം പുനരാരംഭിച്ചു, 75 ക്യാമ്പുകളിൽ 8910 പേർ
തൃശൂർ
ഞായറാഴ്ച ഒരു മരണം, ഇതുവരെ ആറു മരണം, പൊരിങ്ങൽകുത്തിൽ ജലനിരപ്പ് താഴ്ന്നതോടെ ചാലക്കുടിയുൾപ്പെടെ പുഴകളിലും ജലനിരപ്പ് താഴ്ന്നു, 245 ക്യാമ്പുകളിൽ 39032 പേർ
ഇടുക്കി
ഞായറാഴ്ച ഒരാൾ മരിച്ചു, ഇതുവരെ ആറു മരണം, 25 ഉരുൾപൊട്ടലും 50ഒാളം മണ്ണിടിച്ചിലും, 19 ക്യാമ്പുകളിൽ 513 പേർ
എറണാകുളം
ഇതുവരെ ഒരു മരണം, മഴയുടെ അളവ് കുറഞ്ഞു, തിങ്കളാഴ്ച ചെറിയ തോതിൽ മഴക്ക് സാധ്യത, 167 ക്യാമ്പുകളിൽ 22,407 പേർ
ആലപ്പുഴ
ഇതുവരെ മൂന്നു മരണം, കുട്ടനാട്ടിൽ വ്യാപക കൃഷിനാശം, 47 ക്യാമ്പുകളിൽ 4,113 പേർ ക്യാമ്പിൽ
കോട്ടയം
ഇതുവരെ മൂന്നു മരണം; ഒരാളെ കാണാതായി, ബുധനാഴ്ച യെല്ലോ അലർട്ട്, ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിൽ ഗതാഗത നിരോധനം, 144 ക്യാമ്പുകളിൽ 18,009 പേർ
പത്തനംതിട്ട
അപ്പർകുട്ടനാടൻ മേഖലകളിൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ, ജലസംഭരണികളിൽ 38.17 ശതമാനം വെള്ളം മാത്രം, 69 ക്യാമ്പുകളിൽ 4528 പേർ
കൊല്ലം
മഴക്ക് ഞായറാഴ്ച ശമനം, അഞ്ചുവീടുകൾ പൂർണമായും 262 വീടുകൾ ഭാഗികമായും തകർന്നു,
തിരുവനന്തപുരം
അരുവിക്കര ഡാമിെൻറ ഒരു ഷട്ടർ 20 സെൻറിമീറ്റർ തുറന്നു, ആറ് വീടുകൾ പൂർണമായും 91 വീടുകൾ ഭാഗികമായും തകർന്നു, ഏഴ് ക്യാമ്പുകളിൽ 690 പേർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.