പത്തനംതിട്ടയിൽ പ്രളയ മുന്നറിയിപ്പ്

പത്തനംതിട്ട: മണിമലയാറിന്‍റെ തീരങ്ങളിൽ പ്രളയസാധ്യതയെന്ന് കേന്ദ്ര ജല വിഭവ കമീഷൻ. ടൗട്ടെ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത മഴ പെയ്ത സാഹചര്യത്തിലാണ് ഇത്. ഇതുസംബന്ധിച്ച് കേന്ദ്ര ജല വിഭവ കമീഷൻ ഓറഞ്ച് ബുള്ളറ്റിൻ പുറപ്പെടുവിച്ചു. 

രണ്ടിടത്താണ് പ്രധാനമായും പ്രളയ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മണിമലയാർ, അച്ചൻകോവിലാർ എന്നീ നദികളുടെ തീരങ്ങളിലാണ് പ്രളയ സാധ്യത. കല്ലൂപ്പാറയിൽ മണിമലയാർ അപകടനിലക്ക് മുകളിലാണ് ഒഴുകുന്നത്.

തുമ്പമണിൽ അച്ചൻകോവിലാർ അപകടനിലക്ക് .50 മീററർ ഉയരത്തിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നതെന്നും ജലകമീഷൻ അറിയിച്ചു. മണിമലയാർ, അച്ചൻകോവിലാർ എന്നിവയുടെ കരകളിൽ വസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ബുള്ളറ്റിനിൽ പറയുന്നു.

പത്തനംതിട്ടയിലെ മൂഴിയാർ ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 

Tags:    
News Summary - Flood warning issued in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.