കരിപ്പൂർ: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രളയക്കെടുതി നേരിടുന്നതിനായി ദുരന്ത നിവാരണ സംഘം കോഴിക്കോട് വിമാനത്താവളത്താവളത്തിലെത്തി. ഭുവന്വേശർ, പുണെ, പാറ്റ്ന തുടങ്ങി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൈനിക കേന്ദ്രങ്ങളിൽ നിന്നാണ് സംഘം കരിപ്പൂരിലെത്തിയത്.
ദുരന്ത നിവാരണത്തിനായി 400ഒാളം സൈനികരാണ് വ്യാഴാഴ്ച വൈകീട്ടും രാത്രിയിലും വെള്ളിയാഴ്ച പുലർച്ചയുമായി കരിപ്പൂരിലെത്തിയത്.
തുടർന്ന് സൈനികർ കരിപ്പൂർ ഹജ്ജ് ഹൗസിൽ എത്തിയ ശേഷമാണ് എറണാകുളം, തൃശൂർ, വയനാട് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടത്. ഹെലിേകാപ്റ്റർ, കെ.എസ്.ആർ.ടി.സി ബസ് എന്നിവയിലാണ് സംഘം യാത്ര തിരിച്ചത്. േലാറികളിൽ സാധനങ്ങളും കയറ്റി അതത് സ്ഥലങ്ങളിൽ എത്തിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളത്തിൽ മുങ്ങിയതോടെയാണ് സൈനിക വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങിയത്. വ്യോമസേനയുടെ സി-17, ഹെർക്കുലീസ് തുടങ്ങി വലിയ വിമാനങ്ങളാണ് കരിപ്പൂരിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.