തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ ക്ഷീരകര്‍ഷകർക്ക് സർക്കാർ കൈത്താങ്ങ്. ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ആഗസ്റ്റ് 17 മുതല്‍ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏപ്രിലിൽ അളന്ന പാലിെൻറ അടിസ്ഥാനത്തില്‍ അഞ്ച് ചാക്ക് കാലിത്തീറ്റ ഒരു കര്ഷകന് എന്ന നിലയില്‍ 2.95 ലക്ഷം ചാക്ക് വിതരണം ചെയ്യും. ക്ഷീരസംഘങ്ങളിലൂടെ സര്‍ക്കാര്‍ ധനസഹായത്തോടെ 8500 ടണ്‍ വയ്ക്കോലും പച്ചപ്പുല്ലും വിതരണം ആരംഭിച്ചു.
1,11,914കര്‍ഷകരില്‍നിന്ന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷ സ്വീകരിച്ചു. ഇതില്‍ 95,815 അപേക്ഷകള്‍ വിവിധ ബാങ്കുകളില്‍ എത്തി. 13,869 കര്‍ഷകര്‍ക്ക് ഇതുവരെ 88.2 കോടി കുറഞ്ഞപലിശക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പാല് സംഭരണ, വിപണന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ക്ഷീരസംഘം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ അടിയന്തരസഹായമായി 10,000 രൂപ ക്ഷീരവികസനവകുപ്പ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.