വിഴിഞ്ഞം: വീടുകയറി ആക്രമണത്തിൽ യുവതിയുടെ ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവത്തിൽ നാലുപേർക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടിയിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
വിഴിഞ്ഞം വടുവച്ചാൽ സ്വദേശിയും കോൺഗ്രസ് ബൂത്ത് പ്രസിഡൻറുമായ ആരിഫ് ഖാെൻറ ഭാര്യ സീബയെ ആക്രമിച്ച പരാതിയിൽ സി.പി.എം പ്രവർത്തകരും വിഴിഞ്ഞം സ്വദേശികളുമായ അൽ അമീൻ, മുബാറക് ഷാ, അൽത്താഫ്, സെയ്ദലി എന്നിവർക്കെതിരെയാണ് കേസ്. സീബ ഇപ്പോഴും ൈതക്കാട് ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന രാഷ്ട്രീയസംഘട്ടനങ്ങളുടെ ഭാഗമായാണ് വീടുകയറിയുള്ള ആക്രമണം അരങ്ങേറിയത്.
മർദനമേറ്റ സീബ അന്നുതന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കോൺഗ്രസുകാരും സി.പി.എമ്മുകാരും തമ്മിൽ നടന്ന കൂട്ട അടി ആയതിനാൽ യുവതി പരാതിനൽകിയ നാലുപേർക്കെതിരെ മാത്രമായി പ്രത്യേക കേസ് എടുക്കാൻ ബുദ്ധിമുട്ടുള്ളതായി പൊലീസ് പറഞ്ഞിരുന്നു.
എന്നാൽ കേസെടുക്കണമെന്ന സീബയുടെ തുടർന്നുള്ള ആവശ്യപ്രകാരം പ്രത്യേക എഫ്.ഐ.ആർ ഇടുകയായിരുന്നു. എന്നാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. അടി നടന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും രണ്ട് കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇരുവിഭാഗത്തിലെയും കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ ഒന്നുമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.