ശബ്​ദരേഖ ത​േൻറതല്ലെന്ന്​ ശശീന്ദ്രന്‍

കോഴിക്കോട്: ഒരു ചാനല്‍ തേൻറതെന്ന പേരില്‍ ശബ്ദരേഖ സംപ്രേഷണം ചെയ്തതിനു പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ടെന്ന് മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍. ശബ്ദരേഖയില്‍ അവിശ്വസീനയതയും അസ്വാഭാവികതയും ഉണ്ടെന്ന് താന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ഇതി​െൻറ അർഥം പുറത്തു വന്ന ശബ്ദം തേൻറതല്ലെന്നുതന്നെയാണ്. നിഷേധിക്കുന്നു എന്ന വാക്ക് പറഞ്ഞിട്ടില്ലെന്നേയൂള്ളു. മീഡിയവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശശീന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജിെവച്ച ശേഷം ആദ്യമായാണ് ശശീന്ദ്രന്‍ വിശദമായ അഭിമുഖം നല്‍കുന്നത്.

പരാതി പറയാനെത്തിയ ഒരു സ്ത്രീയോടും താന്‍ ഈ രീതിയില്‍ സംസാരിച്ചിട്ടില്ല. ആരോപണമുയര്‍ന്നാല്‍ ഒരു പൊതുപ്രവര്‍ത്തകന്‍ കാണിക്കേണ്ട ധാര്‍മികതയുടെ പേരില്‍ മാത്രമാണ് ത​െൻറ രാജി. പുറത്തുവന്ന ശബ്ദരേഖയില്‍ ആദ്യഭാഗം മാത്രമാണ് തേൻറത്. ആദ്യ ഭാഗത്തില്‍ താന്‍ ഇപ്പോള്‍ ഗോവയിലാണ് ഉള്ളതെന്ന് പറയുന്നുണ്ട്. ഗോവയില്‍ പോയ സമയത്ത് വിളിച്ചവരോട് അങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നതുകൊണ്ടാണ് ആദ്യ ഭാഗത്തെ ശബ്ദം തേൻറതാണെന്ന് പറഞ്ഞത്.

ഗൂഢാലോചനയുണ്ടെന്ന സംശയം ന്യായമാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ശബ്ദരേഖ സംപ്രേഷണം ചെയ്ത ശേഷം ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഏതെങ്കിലും ചാനലി​െൻറ വനിത റിപ്പോര്‍ട്ടര്‍ തന്നെ പിന്തുടര്‍ന്നതായി അറിയില്ല. മന്ത്രിയെന്ന നിലയില്‍ നിരവധി ആളുകള്‍ പല കാര്യങ്ങള്‍ക്കും തന്നെ വന്നു കാണാറുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിനു ശേഷം നിരപരാധിത്വം തെളിഞ്ഞാല്‍ മന്ത്രിയായി തിരിച്ചെത്തുമോ എന്ന ചോദ്യത്തോട് അത് അപ്പോള്‍ ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു പ്രതികരണം.

Tags:    
News Summary - fomemer minister ak saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.