സബ്​സിഡി സാധനങ്ങൾ കിട്ടാനില്ല​, ഒടുവിൽ സമ്മതിച്ച്​ ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ സപ്ലൈകോയിൽ സബ്​സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ്​ സമ്മതിച്ച്​ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. സബ്​സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ്​ പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിച്ചുവരികയാണ്​. അതേസമയം റേഷൻ അരിവിതരണത്തിൽ യാതൊരു തടസ്സവുമില്ല.

സബ്സിഡി സാധനങ്ങളുടെ വിലവർധിപ്പിക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ ശിപാർശ സർക്കാ‍ർ പരിശോധിക്കുന്നുണ്ട്. വില വർധിപ്പിച്ചാൽ വിലക്കയറ്റം രൂക്ഷമാകുമെന്ന് കരുതുന്നില്ല. പൊതുവിപണിയിലെ വിലക്കയറ്റത്തിനൊപ്പം കാലാനുസൃതമായ വ‍ർധനയാണ് സബ്സിഡി സാധനങ്ങൾക്കുമുണ്ടാകുക.

സർക്കാറിന്‍റെ വിപണി ഇടപെടൽ പദ്ധതി നടപ്പാക്കിയ 2010-11 സാമ്പത്തിക വർഷം മുതൽ 2023-ആഗസ്റ്റ്​ വരെ സർക്കാറിൽ നിന്ന്​ സ​പ്ലൈകോക്ക്​​ ലഭിക്കാനുള്ള കുടിശ്ശിക 1507.71 കോടിയാണ്​. അതേസമയം ജനുവരി 25 വരെയുള്ള കണക്ക്​ പ്രകാരം സപ്ലൈകോക്ക്​ സാധനങ്ങൾ വിതരണം ചെയ്ത ഇനത്തിൽ 792.20 ​കോടി വിവിധ ഇനങ്ങളിലായി നൽകാനുണ്ട്​.  

Tags:    
News Summary - food minister finally agreed to not get the subsidized goods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.