വർക്കല: ഭഷ്യവിഷബാധയേറ്റ് 22 ആശുപത്രിയിൽ ചികിത്സ തേടി. വർക്കലയിലെ ക്ഷേത്രം റോഡിലുള്ള ന്യൂ സ്‌പൈസി, എലിഫന്‍റ് ഈറ്ററി എന്നീ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്.
ഇന്നലെ ഇവിടെ നിന്നും കുഴിമന്തി, അൽഫാം, ഷവർമ തുടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.
സംഭവത്തിൽ ആരോഗ്യ വകുപ്പ് രണ്ടു ഹോട്ടലുകൾക്കെതിരെയും നടപടി സ്വീകരിച്ചു. ഒരേ ഉടമസ്ഥതയിലുള്ള ഇരു ഹോട്ടലുകൾക്കെതിരെ നേരത്തെയും സമാനതരത്തിൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നും ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഹോട്ടലുകൾ പ്രവർത്തനം ആരംഭിച്ചത്.
രണ്ടു ഹോട്ടലുകളിലേക്കും ഭക്ഷണം ഉണ്ടാക്കുന്നത് ഒരേ സ്ഥലത്തു നിന്നുമാണ്. നിലവിൽ ആറുപേർ മാത്രമാണ് ആശുപത്രിയിൽ തുടരുന്നത്. ആരുടേയും നില ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.