കായംകുളം/കൊട്ടാരക്കര: ആലപ്പുഴയിലും കൊല്ലത്തും ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി കുട്ടികൾ ആശുപത്രിയിൽ. ആലപ്പുഴ കായംകുളം കരീലക്കുളങ്ങര ടൗൺ ഗവ. യു.പി സ്കൂളിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ഛർദിയും വയറിളക്കവുമായി 40ഓളം പേരെ കായംകുളം ഗവ. ആശുപത്രിയിലും നിരവധി കുട്ടികളെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കൊല്ലത്ത് കൊട്ടാരക്കര കല്ലുവാതുക്കൽ അംഗൻവാടിയിലാണ് നാല് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായത്.
കരീലക്കുളങ്ങര ടൗൺ ഗവ. യു.പി സ്കൂളിൽ സ്കൂളിലെ ഉച്ചഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വൈകീട്ട് അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് രാത്രിതന്നെ പലരും ചികിത്സ തേടി. ശനിയാഴ്ചയാണ് കൂടുതൽ പേർക്ക് ലക്ഷണങ്ങൾ പ്രകടമായത്. ആരോഗ്യ വകുപ്പ് അധികൃതർ സ്കൂളിലെത്തി പരിശോധനക്കായി ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയുമടക്കം സാമ്പിൾ ശേഖരിച്ചു. 593 കുട്ടികളും 19 അധ്യാപകരും ഉച്ചഭക്ഷണം കഴിച്ചതായി അധികൃതർ പറഞ്ഞു.
കല്ലുവാതുക്കൽ അംഗൻവാടിയിൽ വെള്ളിയാഴ്ച ചെള്ളുള്ള പഴകിയ അരി ഉപയോഗിച്ചുള്ള ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയതെന്നാണ് ആരോപണം. ശനിയാഴ്ച രാവിലെ രക്ഷാകർത്താക്കളും നാട്ടുകാരും അംഗൻവാടിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തുകയായിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അംഗൻവാടി വർക്കറെയും ഹെൽപ്പറെയും സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം: സ്കൂളുകളിലും അംഗൻവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണ ജോർജും റിപ്പോര്‍ട്ട് തേടി. സമഗ്ര അന്വേഷണം നടത്താനും പൊതുവിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻബാബുവിനാണ് അന്വേഷണ ചുമതല. രണ്ട് വിഷയങ്ങളെക്കുറിച്ചും പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. ചികിത്സ തേടിയ കുട്ടികള്‍ക്ക് ആര്‍ക്കും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ റിപ്പോർട്ട് കിട്ടുന്നതിനനുസരിച്ച് മാത്രമേ കാരണമെന്തെന്ന് മനസ്സിലാക്കാൻ സാധിക്കൂവെന്നും മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസര്‍, ബാലരാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസര്‍ സ്കൂൾ സ്റ്റോര്‍ റൂം സീല്‍ ചെയ്തു. അഞ്ച് ദിവസം സ്കൂള്‍ അടച്ചിടാന്‍ മെഡിക്കല്‍ ഓഫിസര്‍ നിർദേശം നൽകി. അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷ കമീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യമന്ത്രി നിര്‍ദേശം നല്കി. സ്കൂളുകളിലും അംഗൻവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം നല്‍കും. ബോധവത്കരണം ശക്തിപ്പെടുത്തുമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.