കുറ്റ്യാടി: നേരെഉൗരത്ത് കുന്നമ്പത്ത്താഴ വയലിൽ േലാക്ഡൗൺ ലംഘിച്ച് ഫുട്ബാൾ കളിച്ച 20 പേർക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു. നാട്ടുകാരിൽ ചിലർ നൽകിയ പരാതിയെ തുടർന്ന് എസ്.െഎ പി. റഫീഖും സംഘവും സ്ഥലത്തെത്തുകയായിരുന്നു. അതിനിടെ കളിക്കാർ വന്ന ബൈക്കുകളുടെ കാറ്റ് ഒഴിച്ചതായും പറയുന്നു. കളിക്കാരെ സ്റ്റേഷനിൽ വിളിപ്പിച്ച് നോട്ടീസ് നൽകി.
സമീപത്തെ മറ്റൊരു വയലിൽ ദിവസങ്ങളായി ക്രിക്കറ്റ് കളി നടക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി പൊലീസ് ബുധനാഴ്ച ആറ് കേസെടുത്തു. മാസ്ക് ധരിക്കാത്ത 21 പേർ, സാനിറ്റൈസർ വെക്കാത്ത അഞ്ച് കടകൾ, അനുവദിച്ചതിലും ഏറെ ആളെ കയറ്റിയ നാലു വാഹനങ്ങൾ എന്നിവക്കെതിരെയാണ് കേസെടുത്തത്. നടപടി തുടർന്നുള്ള ദിവസങ്ങളിൽ കർശനമാക്കുമെന്ന് എസ്.െഎ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.