കോവിഡ് ദുരിതത്തിൽ ചെരിപ്പ് വ്യാപാരം പൂർണമായും തളർന്നു. മധ്യവേനൽ അവധി, പെരുന്നാൾ, വിഷു, സ്കൂൾ സീസൺ എന്നിവയിലാണ് ഏറ്റവും കൂടുതൽ കച്ചവടം ലഭിക്കുന്നത്. പ്രളയത്തിലും കോവിഡിലും തുടർച്ചയായി അടച്ചിടേണ്ടിവന്ന മേഖല ഇനിയും ഉണർന്നിട്ടില്ല. സാധനങ്ങൾ പൊടിതട്ടിവെക്കാൻപോലും കഴിയാതെ ഒന്നരമാസത്തിലധികമായി വ്യാപാരികളും ജീവനക്കാരും കടകളടച്ച് വീട്ടിലിരിക്കുകയാണ്.
എപ്പോൾ തുറക്കുമെന്നതിനെക്കുറിച്ച് കൃത്യമായി ധാരണയില്ല. ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ നീണ്ടുപോയ ലോക്ഡൗണിെൻറ ദുരിതത്തിലേക്ക് എടുത്തെറിയപ്പെട്ട പലരുടെയും കുടുംബം പട്ടിണിയിലാണ്. തുറക്കാത്ത കടയുടെ വാടക, വൈദ്യുതി ബിൽ എന്നിവയടക്കം മുടങ്ങി. രണ്ടാം കോവിഡ് തരംഗത്തിൽ സ്ഥിതി അതിദയനീയമാണ്.ഒന്നരമാസത്തിലേറെയായി 'പൂട്ടുവീണ' കച്ചവടസ്ഥാപനങ്ങൾ ഇനിയും തുറന്നില്ലെങ്കിൽ പലർക്കും മറ്റു വഴികൾ തേടേണ്ടിവരും. ഇവർക്ക് വിനയായി 'ഓൺലൈൻ' വ്യാപാരവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കടകൾ അടച്ചിടുന്ന കോവിഡ് പ്രതിരോധം ഒഴിവാക്കണമെന്നാണ് ചെറുകിട വ്യാപാരികളടക്കമുള്ളവരുടെ ആവശ്യം.
ഇതിനൊപ്പം ലോക്ഡൗൺ കാലത്ത് തുറക്കാത്ത കടമുറി വാടക, വൈദ്യുതി ബിൽ എന്നിവ അടക്കുന്നതിന് സാവകാശം നൽകുക, വ്യാപാരികൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യത്തോട് സർക്കാർ അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് പലരുടെയും പ്രതീക്ഷ. ദുരിതകാലത്തെ പ്രതിസന്ധികൾ ചെരിപ്പ് വ്യാപാരികൾ 'മാധ്യമ'വുമായി പങ്കുവെക്കുന്നു.
1. പ്രത്യേക സാമ്പത്തിക പാക്കേജും കേരള ബാങ്ക് മുഖേനെ മൂന്ന് ശതമാനം പലിശയിൽ വായ്പയും
2. ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം
3. വ്യാപാരികൾക്ക് വാക്സിൻ മുൻഗണന
4. വാടകയിൽ രണ്ടു മാസത്തെ ഇളവ്
5. ലോക്ഡൗൺ കാലയളവിലെ
വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കണം
6. വായ്പകൾക്ക് പലിശരഹിത
മൊറട്ടോറിയം പ്രഖ്യാപിക്കണം
കോവിഡ് പ്രതിസന്ധി തകർത്ത പ്രധാനമേഖലയാണ് ചെരിപ്പ് നിർമാണവും വിപണനവും. ഉത്സവകാലം ഉൾപ്പെടെ മുന്നിൽക്കണ്ട് ചെറുതും വലുതുമായ ചെരിപ്പ് നിർമാണ യൂനിറ്റുകൾ ലക്ഷക്കണക്കിന് രൂപയുടെ അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയും ചെരിപ്പുകൾ നിർമിക്കുകയും ചെയ്തിരുന്നു.
ശേഖരിച്ചവയെല്ലാം നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. കടകൾ തുറക്കാതായതോടെ കച്ചവടക്കാരും തൊഴിലാളികളും മുഴുപ്പട്ടിണിയിലാണ്. നിത്യവൃത്തിക്കുപോലും കഴിയാത്ത അവസ്ഥയാണ്. പലരും ബാങ്കിൽനിന്ന് എടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരുസഹായവും ഈ മേഖലയിൽ കിട്ടിയില്ല. ഈ മേഖലയിൽ നിലനിൽക്കാൻ അധികൃതർ കനിയണം.
ഷറഫുദ്ദീൻ മോനായി, മോനായീസ് കലക്ഷൻസ്, ആദിക്കാട്ടുകുളങ്ങര
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം
ലോക്ഡൗൺ മൂലം കടകൾ തുറക്കാത്തതിനാൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടാണ് ഉണ്ടായത്. കട തുറന്നില്ലെങ്കിലും വാടകയും വൈദ്യുതി ചാർജും അടക്കാൻ കഴിയാറില്ല. വർഷത്തിൽ ആകെ കിട്ടുന്ന രണ്ട് മൂന്ന് സീസണുക്കളാണ് (പെരുന്നാൾ, -ഓണം, സ്കൂൾസീസൺ) രണ്ടുവർഷമായി ഇവ നഷ്ടമായി. കടം മേടിച്ചും വായ്പയെടുത്തുമാണ് പെരുന്നാൾ വിപണി പ്രതീക്ഷിച്ച് സാധനങ്ങൾ സ്റ്റോക് ചെയ്തിരുന്നത്.
സീസൺ നഷ്ടമായി എന്നതിനപ്പുറം അസമയത്ത് പെയ്ത മഴകാരണം ഫംഗസ് വന്ന് കടകളിലെ സാധനങ്ങൾ നശിച്ചു. ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായത്. ഓൺലൈൻ വ്യാപാരത്തെ നിയന്ത്രിക്കാനും വാടകയിൽ ഇളവ് നൽകാനാവശ്യമായ നടപടിയും ഉണ്ടാകണം.
ഷാജി അസീസ് വെൽവാക് ഫുട്വെയർ മാളികമുക്ക്, ആലപ്പുഴ
തീർത്തും പരിതാപകരം
ചെരിപ്പ് വ്യാപാരികളുടെ ജീവിതം തീർത്തും പരിതാപകരമാണ്. അഭിമാന ബോധംകൊണ്ട് ആരോടും കടം ചോദിക്കുന്നില്ലെന്ന് മാത്രം. നോട്ട് നിരോധനത്തിൽ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി പിന്നീട് അവസാനിച്ചിട്ടില്ല. സ്വർണം പണയംവെച്ചാണ് ഇത്രയും നാൾ കച്ചവടം നടത്തിക്കൊണ്ടുപോയത്. കടകളിലെ സ്റ്റോക് മുഴുവൻ പൂപ്പൽ പിടിച്ചു. ഓൺലൈൻ വ്യാപാരം അക്ഷരാർഥത്തിൽ നട്ടെല്ല് ഒടിച്ച അവസ്ഥയാണ്. ഇനി മുന്നോട്ട് പോകണമെങ്കിൽ സർക്കാർ സഹായം തന്നെയാണ് മുന്നിലുള്ള ഏക ആശ്രയം.
പൂട്ടിക്കിടക്കുന്ന കട വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കണമെങ്കിൽ മൂന്നോ നാലോ ലക്ഷം വീണ്ടും വേണം. സീസണുകെളല്ലാം നഷ്ടപ്പെട്ട് ആകെ കുത്തുപാളയെടുത്ത് നിൽക്കുന്ന ഞങ്ങൾക്ക് മുന്നിൽ അതിനൊന്നും കഴിവില്ല. കഴിഞ്ഞ ലോക്ഡൗണിൽ കടയുടമ ഒരു മാസത്തെ വാടക ഇളവ് ചെയ്തു.
അത് ഇനിയും പ്രതീക്ഷിക്കാൻ കഴിയില്ല. വാടക കിട്ടുമെന്ന പ്രതീക്ഷയിലാണ് അവരും നിലകൊള്ളുന്നത്. കുടുംബചെലവും മക്കളുടെ പഠനവും ഒക്കെയായി ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഇനി ഈ ബിസിനസുമായി മുന്നോട്ട് പോകുന്നതിൽ വലിയ അർഥമില്ല.
എം.സി നിബിൻ ഹൃദയ് ഫുട്വെയർ കൊമ്മാടി, ആലപ്പുഴ
സർക്കാർ ഇടപെടൽ ഉണ്ടായേ തീരൂ
കേരളത്തിലെ റീട്ടെയിൽ ഫുട്വെയർ വ്യാപാരികൾ അനുഭവിക്കുന്ന ദുരിതവും പ്രയാസവും സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്.വ്യാപാര മേഖലക്ക് അയിത്തം കൽപിക്കുകയും മറ്റ് മേഖലക്ക് ധാരാളം ഇളവുകൾ നൽകുകയും ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഞങ്ങളുടെ മേഖലക്ക് മാത്രം തുറക്കാൻ അനുമതി തന്നത് വെറും നാലുദിവസമാണ്. അതും വിവാഹ ക്ഷണക്കത്തുമായി വരുന്നവർക്ക് മാത്രം പ്രവേശനവും മറ്റു ഉപഭോക്താക്കൾക്ക് ഡോർ ഡെലിവറിയുമാണ് പ്രഖ്യാപിച്ചത്.
മൂന്ന് വർഷമായി നോട്ട് നിരോധനവും ജി.എസ്.ടിയും രണ്ടു പ്രളയവും കോവിഡ് ഒന്നാം മഹാമാരിയും ഇപ്പോൾ രണ്ടാം തരംഗവും എല്ലാം കൂടി വ്യാപാര മേഖലയെ തളർത്തിക്കളഞ്ഞു. ഇനി എന്ത് എന്ന ചോദ്യമാണ് വ്യാപാരികളുടെ മുന്നിൽ. എല്ലാ മേഖലയിലും കടുത്ത പ്രതിസന്ധികളുണ്ടായെങ്കിലും മറ്റു മേഖലയെക്കാൾ പതിന്മടങ്ങിൽ ചെറുകിട വ്യാപാര മേഖലയെ ബാധിച്ചു, പ്രത്യേകിച്ച് ഫുട്വെയർ വ്യാപാരം. ആലപ്പുഴയുടെ മാത്രം കണക്കെടുത്താൽ മൂന്ന് മാസംകൊണ്ട് 37 ഫുട്വെയർ വ്യാപാര സ്ഥാപനങ്ങളാണ് പൂട്ടിേപ്പായത്.
പലതും അടച്ചുപൂട്ടലിെൻറ വക്കിലുമാണ്. മിക്ക വ്യാപാരികളും കടബാധ്യതയിൽ പെട്ടിരിക്കുകയുമാണ്. പലരും ആത്മഹത്യയുടെ വക്കിലാണ്. ഈ ദുരവസ്ഥക്ക് പരിഹാരം കണ്ട് സർക്കാറിെൻറ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടായേ തീരൂ. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടുകൊണ്ടുള്ള കോവിഡ് പ്രതിരോധം എന്ന തീരുമാനം മാറ്റി അനുഭാവപൂർണമായ പരിഗണനയും ഇടപെടലും മുഖ്യമന്ത്രി പിണറായി വിജയെൻറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ടിപ്ടോപ് ജലീൽ ജില്ല പ്രസിഡൻറ് , സംസ്ഥാന വൈസ് പ്രസിഡൻറ്, കേരള റീട്ടെയിൽ ഫുട്വെയർ അസോസിയേഷൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.