തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ ഇനി പ്രഫസർ തസ്തികയും. യു.ജി.സി 2018 െറഗുലേഷൻ പ്രകാരമുള്ള കരിയർ അഡ്വാൻസ്മെൻറ് പ്രോഗ്രാമിൽ അസോസിയറ്റ് പ്രഫസർമാരിൽനിന്ന് യോഗ്യതയുള്ളവർക്ക് പ്രഫസറായി സ്ഥാനക്കയറ്റം നൽകാൻ സർക്കാർ ഉത്തരവിറക്കി.
നിലവിൽ കോളജ് അധ്യാപകർക്ക് അസോസിയറ്റ് പ്രഫസർ തസ്തികക്കപ്പുറം സ്ഥാനക്കയറ്റം ലഭിക്കാറില്ല. അസിസ്റ്റൻറ് പ്രഫസറായി നിയമനം ലഭിക്കുന്നവർ അസോസിയറ്റ് പ്രഫസറായി വിരമിക്കുന്നതായിരുന്നു രീതി. യു.ജി.സി നിഷ്കർഷിച്ച പ്രകാരമുള്ള ഗവേഷണ പ്രബന്ധങ്ങളും ഉൾപ്പെടെയുള്ള യോഗ്യതകൾ നേടുന്നവർക്കായിരിക്കും പ്രഫസർ തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുക.
അസോസിയറ്റ് പ്രഫസറായി മൂന്ന് വർഷത്തെ സർവിസ്, ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി, യു.ജി.സി അംഗീകൃത ഗവേഷണ ജേണലുകളിൽ പത്ത് ഗവേഷണ പ്രബന്ധങ്ങൾ, 110 റിസർച് സ്കോർ തുടങ്ങിയവ നേടിയവരെയാണ് പ്രഫസർ തസ്തികയിലേക്ക് പരിഗണിക്കുക. സംസ്ഥാനത്തെ കോളജ് അധ്യാപകരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് പ്രഫസർ തസ്തിക. ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമാണ് കോളജ് അധ്യാപകർക്ക് പ്രഫസർ തസ്തിക അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.