കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഗൈഡ് കൊല്ലപ്പെട്ടു

വെള്ളമുണ്ട: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഗൈഡ് കൊല്ലപ്പെട്ടു. വനം വകുപ്പ് തൽക്കാലിക വാച്ചർ വെള്ളമുണ്ട പുളിഞ്ഞാൽ നെല്ലിക്കാച്ചാൽ നെല്ലിയാനിക്കോട്ട് വീട്ടിൽ തങ്കച്ചൻ (53) ആണ് മരിച്ചത്.

മാനന്തവാടി റേഞ്ചിലെ വെള്ളമുണ്ട ചിറപ്പുല്ല് മലയിലാണ് സംഭവം. ചൊവാഴ്ച രാവിലെ 10.30ടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വെള്ളമുണ്ട ഫോറസ്റ്റ് സ്‌റ്റേഷനിൽനിന്ന് തവളപ്പാറ വനം ഭാഗത്തേക്ക് രാവിലെ സഞ്ചാരികളുമായി പോകുമ്പോഴായിരുന്നു വനത്തിൽ കാട്ടാനയുടെ ആക്രമണം.

Tags:    
News Summary - Forest guide killed in Elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.