ഫാ. പോൾ തേലക്കാട്ടിനെതിരായ വ്യാജരേഖ കേസ്​: കുറ്റം ചുമത്തൽ നടപടികളടക്കം മാറ്റിവെക്കാൻ ഉത്തരവ്​​

ഫാ. പോൾ തേലക്കാട്ടിനെതിരായ വ്യാജരേഖ കേസ്​: കുറ്റം ചുമത്തൽ നടപടികളടക്കം മാറ്റിവെക്കാൻ ഉത്തരവ്​​

കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജ ബാങ്ക് രേഖകൾ ചമച്ചെന്ന കേസിൽ കുറ്റം ചുമത്തൽ ഉൾപ്പെടെ നടപടികൾ മാറ്റിവെക്കണമെന്ന്​ ഹൈകോടതി​. കുറ്റപത്രത്തിൽ പറയുന്ന ഇഞ്ചോടി കമീഷൻ റിപ്പോർട്ട് പ്രതികൾക്ക് നൽകാത്തതടക്കം ചോദ്യംചെയ്ത്​ ഫാ. ​പോൾ തേലക്കാട്ട് സമർപ്പിച്ച ഹരജിയിലാണ്​ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതിക്ക്​ ജസ്റ്റിസ്​ വി.ജി. അരുൺ നിർദേശം നൽകിയത്​.

കർദിനാളിന്‍റെ ഭൂമി ഇടപാടിലെയും വ്യാജരേഖ കേസിലെയും സത്യം പുറത്തുവരാതിരിക്കാൻ ഇഞ്ചോടി കമീഷൻ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെക്കുകയാണെന്നും ഇത്​ പുറത്തുവന്നാൽ വ്യാജരേഖ കേസിലെ സത്യം തെളിയുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ റിപ്പോർട്ട് നശിപ്പിക്കപ്പെടാൻ ഇടയുള്ളതിനാൽ കോടതി സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. സർക്കാറിന്റെ വിശദീകരണം തേടിയ കോടതി ഹരജി വീണ്ടും ഏപ്രിൽ മൂന്നിന്​ പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Forgery case against Fr. Paul Thelakkat: Order to postpone charging proceedings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.