തിരുവനന്തപുരം: ആശ വര്‍ക്കേഴ്‌സിന്‍റെ പ്രശ്‌നം പരിഹരിക്കാനെന്ന് കള്ളം പറഞ്ഞ് ഡൽഹിക്ക് പോയി അത്താഴവിരുന്നിൽ പങ്കെടുത്ത മന്ത്രി വീണ ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സമരപ്പന്തലിൽ സന്ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലെ സാമാന്യമര്യാദയും സത്യസന്ധതയും വീണ ജോർജ് കാണിക്കണമായിരുന്നു. ക്യൂബയുടെ സ്ഥാനപതി പോലും പങ്കെടുക്കാത്ത അത്താഴവിരുന്നിലേക്കാണ് ആരോഗ്യമന്ത്രി ഓടിപ്പോയത്. കേന്ദ്രആരോഗ്യമന്ത്രിയെ കാണാൻ പോകുമ്പോൾ അദ്ദേഹത്തിന് കൂടിക്കാഴ്ചക്ക് സമയമുണ്ടോ എന്നത് അന്വേഷിക്കാനെങ്കിലും മുതിരണമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
സമരത്തെ കരിവാരിതേക്കാനും സമരത്തിൽ അണിചേർന്ന സ്ത്രീകളെ അപമാനിക്കാനുമാണ് ഇപ്പോഴും സി.പി.എം ശ്രമിക്കുന്നത്. കേന്ദ്രം ഇന്‍സെന്‍റീവ് വര്‍ധിപ്പിച്ച ശേഷം കേരളത്തില്‍ ഹോണറേറിയം വര്‍ധിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ല. ആശമാർക്ക് വേതനവര്‍ധന വാഗ്ദാനം നൽകി അധികാരത്തിലെത്തിയവരാണ് ഇടതുപക്ഷം. പിണറായി സർക്കാരിന്‍റെ വഞ്ചനക്ക് എതിരെയാണ് ആശമാരുടെ സമരം നടത്തുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.