മുൻ സി.പി.എം നേതാവ് ബി.ജെ.പിയിൽ ചേർന്നു

പത്തനംതിട്ട: പത്തനംതിട്ടയിൽ മുൻ സി.പി.എം നേതാവ് ബി.ജെ.പിയിൽ ചേർന്നു. സി.പി.എം മുൻ ഏനാത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന അരുൺ കിഴക്കുംപുറമാണ് ബി.ജെ.പിയിൽ ചേർന്നത്. എസ്.എഫ്.ഐയിലൂടെ പ്രവർത്തനം തുടങ്ങി പാർട്ടിയിലെ നിരവധി ചുമതല വഹിച്ചിട്ടുള്ള വ്യക്തിയാണ് അരുൺ.

ഇന്ന് അടൂരിൽ നടന്ന പരിപാടിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരിട്ടെത്തിയാണ് ഇദ്ദേ​ഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ജില്ലാ അധ്യക്ഷനും ​ബി.ജെ.പിയിലെ മറ്റ് നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ബി.ജെ.പിയില്‍ നിന്ന് 62 പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ പാര്‍ട്ടിയിലെ അം​ഗം ബി.ജെ.പിയില്‍ ചേര്‍ന്നത്.

Tags:    
News Summary - Former CPM leader joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.