കൊച്ചി: കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.ബി.ഐയുടെയും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിെൻറയും (ഇ.ഡി) അന്വേഷണം ആവശ്യപ്പെട്ട് മുൻ ജീവനക്കാരെൻറ ഹരജി. ബാങ്ക് ഭരണസമിതിയംഗങ്ങൾ ചേർന്ന് സാധാരണക്കാരുടെ നിക്ഷേപത്തിൽനിന്നാണ് 300 കോടിയിലേറെ തട്ടിയെടുത്ത് റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപിച്ചെന്നും അനധികൃതമായി സ്വത്ത് സമ്പാദിക്കാൻ ഇത് വിനിയോഗിച്ചെന്നും ആരോപിച്ച് തൃശൂർ പൊറത്തശ്ശേരി സ്വദേശി എം.വി സുരേഷാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികൾക്ക് ഭരണത്തിലുള്ള ഇടതുമുന്നണിയുമായി ബന്ധമുള്ളതിനാൽ പൊലീസ് അന്വേഷണം അട്ടിമറിക്കാനിടയുണ്ട്. ക്രമക്കേടുകൾ മൂടിവെക്കാൻ ശ്രമം നടക്കും എന്നതിനാൽ ഹൈകോടതി ഇടപെടണമെന്നാണ് ഹരജിയിലെ ആവശ്യം.
സീനിയർ അക്കൗണ്ടൻറായിരുന്ന ഹരജിക്കാരെന തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയതിെൻറ പേരിൽ രണ്ടു വർഷം മുമ്പ് നടപടിയെടുത്ത് പുറത്തുനിർത്തിയിരിക്കുകയാണെന്നാണ് ഹരജിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.