'നിറം മാറ്റത്തിൽ ഓന്തിനെപ്പോലും നാണിപ്പിക്കുന്ന 'മാർക്​സിയൻ അപാരത'; വർഗീയ കക്ഷികൾ സി.പി.എമ്മിന് ഒക്കച്ചങ്ങായിമാരാണ്'

കോട്ടയം നഗരസഭയിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫ്​ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ പരിഹസിച്ച്​ മുൻ മന്ത്രി അബ്​ദുറബ്ബ്​. അവിശ്വാസ പ്രമേയം പാസായതോടെ യു.ഡി.എഫി​െൻറ ബിൻസി സെബാസ്റ്റ്യൻ നഗരസഭ ചെയർപേഴ്​സൺ സ്​ഥാനത്ത്​ നിന്ന്​ പുറത്തായിരുന്നു. 52 അംഗ നഗരസഭയിൽ 29 പേർ അവിശ്വാസത്തെ പിന്തുണച്ചു. യു.ഡി.എഫിന്‍റെ 22 അംഗങ്ങൾ വിട്ടുനിന്നു. സി.പി.എം സ്വതന്ത്രന്‍റെ വോട്ട്​ അസാധുവായി. പേരും ഒപ്പും ഇല്ലാതെ രേഖപ്പെടുത്തിയ വോട്ടാണ് അസാധുവായത്.


യു.ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ ബി.ജെ.പി തീരുമാനിച്ചിരുന്നു. നഗരസഭയിൽ ബി.ജെ.പിക്ക് എട്ട് അംഗങ്ങളാണുള്ളത്. ഇടതുപക്ഷത്തി​െൻറ ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടിനെ അബ്​ദുറബ്ബ്​ സമൂഹമാധ്യമത്തിലൂടെയാണ്​ പരിഹസിച്ചത്​.'കോട്ടയം നഗരസഭയിൽ യു.ഡി.എഫി നെതിരായ അവിശ്വാസ പ്രമേയത്തിൽ ബി.ജെ.പി ഇടതുപക്ഷത്തെ പിന്തുണക്കും. കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫിനെതിരെ എസ്​.ഡി.പി.​െഎ ആയിരുന്നു സി.പി.എമ്മി​െൻറ ഒക്കച്ചങ്ങായി. കോട്ടയത്തെത്തിയപ്പോൾ ബി.ജെ.പിയായി എന്നു മാത്രം. വർഗീയ കക്ഷികൾ ഏതുമാവട്ടെ, യു.ഡി.എഫിനെ തകർക്കാൻ അവരൊക്കെ സി.പി.എമ്മിന് ഒക്കച്ചങ്ങായിമാരാണ്. ഒരിടത്ത് എസ്​.ഡി.പി.​െഎ, ഒരിടത്ത് ബി.ജെ.പി. നിറം മാറ്റത്തിൽ ഓന്തിനെപ്പോലും നാണിപ്പിക്കുന്ന 'മാർക്​സിയൻ അപാരത'-അബ്​ദുറബ്ബ്​ ഫേസ്​ബുക്കിൽ കുറിച്ചു.


കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ യു.ഡി.എഫ്-21, എൽ.ഡി.എഫ്​-22, ബി.ജെ.പി-8 എന്നിങ്ങനെയായിരുന്നു കക്ഷി നില. ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യൻ യു.ഡി.എഫിലെത്തിയതോടെ അംഗബലം 22 ആയി. ഒടുവില്‍ നറുക്കെടുപ്പിൽ നഗരസഭ ഭരണം യു.ഡി.എഫിന്​ ലഭിക്കുകയായിരുന്നു.

ബി.ജെ.പി തങ്ങളുടെ അംഗങ്ങളോട് അവിശ്വാസപ്രമേയത്തെ പിന്തുണക്കാന്‍ വിപ്പ് നല്‍കിയതോടെ ആറുമാസം മാത്രം പ്രായമായ യു.ഡി.എഫ് ഭരണത്തിന്​ അന്ത്യമാകുമെന്ന്​ ഉറപ്പായിരുന്നു. ഇതോടെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ചേരുന്ന കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടി അംഗങ്ങൾക്ക് കോൺഗ്രസ് നിർദേശം നൽകിയിരുന്നു. കോൺഗ്രസിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ഡി.സി.സി അധ്യക്ഷൻ നാട്ടകം സുരേഷ് നേരിട്ടാണ് വിപ്പ് നൽകിയത്.

കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു എൽ.ഡി.എഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ശേഷം യു.ഡി.എഫിലെത്തിയ ബിൻസി സെബാസ്റ്റ്യനായിരുന്നു നഗരസഭ ചെയർപേഴ്​സൺ. ഇതോടെ ജില്ലയില്‍ ഈരാറ്റുപേട്ടക്ക്​ പിന്നാലെ യു.ഡി.എഫിന് ഭരണം നഷ്​ടമാകുന്ന രണ്ടാമത്തെ നഗരസഭയായി കോട്ടയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.