തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ട് വന്നതിനുശേഷമുള്ള സാഹചര്യം വളരെ ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. സാഹചര്യത്തിെൻറ ഗുരുതരാവസ്ഥ കേന്ദ്രനേതൃത്വത്തിെൻറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് പരസ്യമായ ചർച്ചക്ക് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസരി ഹാളിൽ നടന്ന എസ്. വരദരാജൻ നായർ അനുസ്മരണ ചടങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങേളാട് പ്രതികരിക്കുകയായിരുന്നു സുധീരൻ . രാഷ്ട്രീയസമിതി ചേരുമെന്ന് കെ.പി.സി.സി പ്രസിഡൻറ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പാർട്ടി വേദിയിൽ കൂടുതൽ ആേലാചനകളും ചർച്ചകളുമുണ്ടാകും. ഇപ്പോഴുണ്ടായ പ്രയാസങ്ങളും പ്രശ്നങ്ങളുമെല്ലാം അതിജീവിച്ച് പാർട്ടിെയ മുന്നോട്ട് കൊണ്ടുപോകാൻ ഗൗരവമായി ഇടപെടലുകളുണ്ടാകും. ഏത് വെല്ലുവിളിയും പ്രതിസന്ധിയും അതിജീവിക്കാനുള്ള കരുത്ത് കോൺഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയരംഗത്ത് ഉയർന്നിട്ടുള്ള അനഭിലഷണീയ പ്രവണതകളെക്കുറിച്ച് സ്വയം വിമർശനം നടത്തണമെന്നും ചില ആളുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റായ പ്രവണതകളുടെ പേരിൽ രാഷ്ട്രീയത്തെ മൊത്തം മോശമാണെന്ന് ആക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യവെ സുധീരൻ അഭിപ്രായപ്പെട്ടു. സത്യസന്ധമായി ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തുകയും ആവർത്തിക്കാതിരിക്കാൻ കർശന നിലപാട് സ്വീകരിക്കുകയും വേണം. ശുദ്ധവും സത്യസന്ധവുമായ രാഷ്ട്രീയം മുന്നോട്ടുവെക്കണം. ഒരു പഞ്ചായത്തംഗം പോലും ആകാൻ ആഗ്രഹിക്കാത്ത, പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകരുണ്ട്. ഇവരെ കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.