തൃശൂർ: മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിെൻറ സൈക്കിൾ യാത്ര സമൂഹമാധ്യമങ്ങളിൽ വൈറൽ. ഞായറാഴ്ച തൃശൂർ അരണാട്ടുകരയിൽ വിദ്യാർഥികൾക്കുള്ള എസ്.എഫ്.ഐയുടെ പഠനോപകരണ വിതരണോദ്ഘാടനത്തിനാണ് രവീന്ദ്രനാഥ് സൈക്കിളിൽ എത്തിയത്.
പരിപാടി കഴിഞ്ഞ ശേഷം സൈക്കിൾ ചവിട്ടി മടങ്ങുന്ന മുൻ മന്ത്രിയുടെ ചിത്രം പ്രവർത്തകർ ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു.
നേരത്തെ അധ്യാപകനായിരിക്കുമ്പോൾ സൈക്കിളിലാണ് രവീന്ദ്രനാഥ് കോളജിൽ വന്നിരുന്നത്. മന്ത്രിയായപ്പോൾ സൈക്കിൾ വെറുതെ ഇരിക്കുന്നതിനാൽ ആരോ ആവശ്യപ്പെട്ടപ്പോൾ നൽകി. കോവിഡ് പശ്ചാത്തലത്തിൽ യാത്ര ഇല്ലാതായതോടെ വാഹനത്തിെൻറ ആവശ്യം ഉണ്ടായിരുന്നില്ല.
നാളുകൾക്ക് മുമ്പ് ഭാര്യക്ക് മരുന്നുവാങ്ങാൻ രാത്രി കേരളവർമ കോളജിന് സമീപത്തെ വീട്ടിൽനിന്ന് പടിഞ്ഞാറെേക്കാട്ട വരെ നടക്കേണ്ടിവന്നു. ഇക്കാര്യം സ്റ്റാഫിലുണ്ടായിരുന്ന കെ.വി. രാമകൃഷ്ണനോട് പങ്കുവെച്ചു. വിവരം ശ്രദ്ധയിൽപെട്ട അളഗപ്പ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. വിനോദാണ് സൈക്കിൾ സംഘടിപ്പിച്ച് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.