കോഴിക്കോട്: സോഷ്യലിസ്റ്റും വടകര മുൻഎം.എൽ.എ.യുമായിരുന്നഅഡ്വ:എം.കെ.പ്രേംനാഥിന്റെ സ്മരണക്കായി സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് വടകര കേന്ദ്രമാക്കി അദ്ദേഹത്തിൻ്റെ പേരിൽ സ്മാരകട്രസ്റ്റ് രൂപവൽകരിക്കുവാൻ വിവിധസാമൂഹ്യ-സാംസ്ക്കാരികബഹുജനകൂട്ടായ്മ തീരുമാനിച്ചു. എം.വി.ജയപ്രകാശ് സ്വാഗതവും ഇ.പി.ദാമോദരൻമാസ്റ്റർ അധ്യക്ഷതവഹിക്കുകയും ചെയ്തയോഗത്തിൽ
എം.വേണുഗോപാലക്കുറുപ്പ് ,കണ്ടിയിൽ വിജയൻ മാസ്റ്റർ,ആയാടത്തിൽ രവീന്ദ്രൻ,ടി.എൻ.കെ.ശശീന്ദ്രൻ ,കലാജിത്, മുണ്ടോളി രാമചന്ദ്രൻ, സുഗുണേഷ് കുറ്റിയിൽ,വിനോദ്ചെറിയത്ത്,സി.കെ.സുധീർ, ടി.എൻ .മനോജൻ, ഒ.പി. പ്രേമിനി, പ്രവീൺതച്ചറത്ത്, ഹരിദേവ്എസ്.വി,കെ.കെ.സുരേഷ്വി.പി .ലിനീഷ് എന്നിവർസംസാരിച്ചു. ട്രസ്റ്റിൻ്റെപ്രവർത്തനങ്ങൾക്കായി ഇ.പി.ദാമോദരൻ മാസ്റ്റർ( പ്രസി), എം.വി.ജയപ്രകാശ് (ജന:സെക്ര), കെ.കെ.സുരേഷ് (ട്രഷ). 51 അംഗ സമിതി രൂപവൽകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.