പത്തനംതിട്ട: നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) മുൻ പ്രസിഡന്‍റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ (90) അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് ഇലന്തൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ രാത്രിയോടെ ചെങ്ങന്നൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ക്കാരം ബുധനാഴ്ച പത്തനംതിട്ട വെട്ടിപ്പുറത്ത് നടക്കും.
മുൻ ജില്ലാ ജഡ്ജിയായിരുന്ന നരേന്ദ്രനാഥൻ നായർ ഒരു മാസം മുമ്പാണ് എൻ.എസ്.എസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. നാലുതവണ എൻ.എസ്.എസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. എൻ.എസ്.എസ് പത്തനംതിട്ട യൂണിയന്‍ പ്രസിഡന്‍റ്, എൻ.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറര്‍ എന്നീ പദവികളിലും പ്രവർത്തിച്ചു.
ഭാര്യ: കെ. രമാഭായി. മക്കള്‍: നിര്‍മല, മായ. മരുമക്കള്‍: ശിവശങ്കരൻ നായർ (തിരുവല്ല), ജസ്റ്റിസ് കെ. ഹരിപാൽ (കേരള ഹൈകോടതി. സഹോദരങ്ങള്‍: ഡോ. പി.എന്‍. രാജു (ചെന്നൈ), പി.എന്‍. രവീന്ദ്രനാഥ് (റിട്ട. എ.ഇ.ഒ), എന്‍. ശാരദാമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.